തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കാലവര്‍ഷം കടുത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തുന്നതിന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലയിടിച്ചിലും ഉരുള്‍പൊട്ടലും കൃഷിനാശവും പലേടത്തുമുണ്ടായി. തീരപ്രദേശം പട്ടിണിയിലാണ്. കടല്‍ക്ഷോഭം കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തേ തന്നെ കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കാലവര്‍ഷമെത്തിയതോടെ അവരുടെ ദുരിതം ഇരട്ടിച്ചു. ഈ പശ്ചാത്തലത്തില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. സാമ്പത്തിക പ്രതിസന്ധി ഒന്നിനും തടസ്സമാകരുതെന്നും രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.