പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കലും

നെടുമങ്ങാട്: ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ കേരളീയ സമൂഹത്തി​െൻറ വളർച്ചക്കും വികാസത്തിനും വലിയ പങ്കാണ് വഹിക്കുന്നതെന്ന് സി. ദിവാകരൻ എം.എൽ.എ. നെടുമങ്ങാട് തോട്ടുമുക്കിലെ പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കലും ആയുർവേദ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാലാ പ്രസിഡൻറ് പി. രാജീവ്‌ അധ്യക്ഷത വഹിച്ചു. കാഞ്ഞിരംപാറ മോഹനൻ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡൻറ് അരുൺകുമാർ, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരികേഷൻ നായർ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പൂവത്തൂർ ജയൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. ബിജു, ജെ സുലൈമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.