ജീവനക്കാർ അനാവശ്യ ശീലങ്ങൾ തുടർന്നാൽ കർക്കശനടപടി -മുഖ്യമന്ത്രി

ചവറ: സിവിൽ സർവിസ് രംഗം കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ഭൂരിപക്ഷം ജീവനക്കാരും അവരുടെ സംഘടനകളും സർക്കാറിനൊപ്പമുണ്ട്. ചവറയിൽ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ജീവനക്കാർ മുമ്പ് ചിലർ തുടർന്നുവന്ന അനാവശ്യ ശീലങ്ങൾ പിന്തുടരുന്നുവെങ്കിൽ അവർക്കെതിരെ കർക്കശ നടപടിയുണ്ടാകും. പൊതുജനങ്ങളും ബോധവാന്മാരാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. എന്‍. വിജയന്‍പിള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണിപ്പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ശാലിനി, പി.കെ. ലളിത, എസ്. മായ, പി. അനില്‍കുമാര്‍, പന്മന ഗ്രാമപഞ്ചായത്തംഗം വി. അയ്യപ്പന്‍പിള്ള എന്നിവർ സംസാരിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 5.70 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മിനി സിവില്‍ സ്റ്റേഷ​െൻറ നിര്‍മാണം നടത്തിയത്. ജോലിചെയ്യുന്ന വിദ്യാലയത്തിൽ മകളെ ചേർക്കാത്ത അധ്യാപകന് സസ്പെൻഷൻ പത്തനാപുരം: ജോലിചെയ്യുന്ന വിദ്യാലയത്തിൽ മകളെ ചേർക്കാത്ത അധ്യാപകനെ മാനേജ്‌മ​െൻറ് സസ്പെൻഡ്‌ ചെയ്തു. തലവൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ. ഗോപകുമാറിനെയാണ് മാനേജർ ആർ. വേണുഗോപാൽ സസ്പെൻഡ് ചെയ്തത്. സ്റ്റാഫ് കൗൺസിലി​െൻറ നിർദേശമനുസരിച്ച് മകളെ വിദ്യാലയത്തില്‍ ചേര്‍ക്കാത്തതാണ് കാരണം. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകനാണ് ഗോപകുമാർ. ഇദ്ദേഹത്തി​െൻറ മകൾ പത്തനാപുരത്തെ അൺ എയ്ഡഡ് സ്കൂൾ വിദ്യാർഥിനിയാണ്. കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽ നടന്ന അധ്യാപക-അനധ്യാപകരുടെ യോഗം എല്ലാ ജീവനക്കാരും മക്കളെ ഇവിടെ ചേർത്ത് പഠിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. പല വിദ്യാലയങ്ങളിലും പഠിച്ചിരുന്ന തങ്ങളുടെ മക്കളെ മറ്റുള്ളവരെല്ലാം തലവൂര്‍ സ്കൂളില്‍ ഈ അധ്യയനവർഷം ചേർത്തു. എന്നാൽ, ഗോപകുമാർ അതിന് തയാറായില്ല. ഇതേതുടര്‍ന്ന് നടപടിയെടുക്കണമെന്ന് സ്റ്റാഫ് കൗൺസില്‍ യോഗം ചേർന്ന് മാനേജരോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർ മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കണമെന്ന നിർദേശം അധ്യാപകൻ പാലിക്കാത്തതാണ് നടപടിയെടുക്കാൻ കാരണമെന്ന് മാനേജർ ആർ. വേണുഗോപാൽ പറഞ്ഞു. സസ്പെൻഷൻ ഉത്തരവ് വെള്ളിയാഴ്ച അധ്യാപകന് കൈമാറിയതായും പകരം താൽക്കാലിക അധ്യാപകനെ നിയമിച്ചതായും മാനേജർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.