കുടിവെള്ളം മുട്ടിച്ച് പനയംകോട് ഏല നികത്തുന്നു; നടപടിവേണമെന്നാവശ്യം

കുണ്ടറ: കാഞ്ഞിരകോട് ഏലായുടെ ഭാഗമായിരുന്ന പനയംകോട് ഏല പൂർണമായി നികത്തിയത് പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമാക്കി. വയൽ നികത്താനുപയോഗിച്ച മാലിന്യങ്ങളും മറ്റും അവിടെനിന്ന് നീക്കംചെയ്ത് വയൽ പൂർവസ്ഥിതിയിലാക്കണമെന്ന് സർഗ സാംസ്കാരിക സാർവദേശീയസമിതി റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 2010 മുതൽ ഇവിടെ നികത്തൽ ആരംഭിച്ചപ്പോൾ മുതൽ സമിതി മുഖ്യമന്ത്രിക്കടക്കം പരാതിനൽകിയിരുന്നു. എന്നാൽ, നികത്തൽ തടയുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും സ്വീകരിച്ചില്ല. കുണ്ടറ പള്ളിമുക്ക് ഉരിയരിക്കുന്ന് ഭാഗത്തുള്ള സ്വാഭാവിക നീരുറവയിൽ നിന്നെത്തുന്ന വെള്ളം വയലിന് ഇരുകരകളിലുമുള്ള മുന്നൂറോളം കുടുംബങ്ങൾക്ക് കുടിനീർ നൽകിയിരുന്നു. ഈ ഭാഗത്തും ആരംഭിച്ച നിലം നികത്തൽ നീരൊഴുക്കി​െൻറ സ്വാഭാവിക ഒഴുക്ക് ഇപ്പോൾ തടസ്സപ്പെടുത്തിയിരിക്കുകയാണ്. കാഞ്ഞിരകോട് ഏലായിൽ ഇപ്പോഴും ചില കർഷകർ നെൽകൃഷി ചെയ്യുന്നുണ്ട്. ഇവരുടെ കൃഷിക്ക് കൂടി തടസ്സമാകുംവിധമാണ് നിലംനികത്തൽ. നിലം നികത്താൻ കരമണ്ണിനൊപ്പം ആശുപത്രിമാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നതായാണ് വിവരം. വരുംതലമുറക്കായി നെൽവയലുകളും താഴ്വാരങ്ങളും നീർച്ചാലുകളും സംരക്ഷിക്കപ്പെടണമെന്ന് സമിതി ആവശ്യപ്പെട്ടു. 'പുതിയ ട്രെയിൻ സർവിസുകളുടെ യാത്രാസമയം ക്രമീകരിക്കണം' കൊല്ലം: കൊല്ലം-ചെേങ്കാട്ട പാതയിൽ പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോഴും പുനലൂർ, ഇടമൺ വരെയുള്ള ട്രെയിനുകൾ ചെേങ്കാട്ടയിലേക്ക് നീട്ടുമ്പോഴും യാത്രാസമയം യാത്രക്കാരുടെ സൗകര്യാർഥം ക്രമീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ്, ജില്ലാ പ്രസിഡൻറ് ടി.പി. ദീപുലാൽ എന്നിവർ ആവശ്യപ്പെട്ടു. ജില്ലയിലെ കിഴക്കൻ മേഖലയിൽനിന്ന് വിദ്യാർഥികൾക്കും ജീവനക്കാർക്കും കൊല്ലത്ത് ഒാഫിസ് സമയത്ത് എത്താൻ കഴിയുന്ന വിധത്തിലും തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്ക് കണക്ഷൻ ലഭിക്കത്തക്ക തരത്തിലും സമയം ക്രമീകരിക്കണം. കൊല്ലത്തുനിന്ന് ചെേങ്കാട്ട ഭാഗത്തേക്ക് രാവിലെ പോകുന്ന ട്രെയിനുകൾ കിഴക്കൻ മേഖലയിലെ ഒാഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും എത്തുന്നതിന് സൗകര്യമായി വേണം പുതിയ സമയം ക്രമീകരിക്കേണ്ടത്. പുനലൂർ-ചെേങ്കാട്ട പാത കമീഷൻ ചെയ്യാൻ പുനലൂരിൽ എത്തിയ കേന്ദ്ര റെയിൽവേ മന്ത്രി രാജൻ ഗോഗോയ്, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്ക് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണംനൽകി. സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ്, കൺവീനർ ജെ. ഗോപകുമാർ, ജില്ലാ പ്രസിഡൻറ് ടി.പി. ദീപുലാൽ, സെക്രട്ടറി കാര്യറ നസീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.