കല്ലമ്പലത്ത് കാറ്റും മഴയും ശക്തം; വ്യാപക നാശം

കല്ലമ്പലം: പ്രദേശത്ത് വ്യാപക നാശം. നാവായിക്കുളം, കരവാരം, മണമ്പൂർ പഞ്ചായത്തുകളിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും വീടുകൾ ഭാഗികമായും മതിലുകൾ ഇടിഞ്ഞും വ്യാപക നാശമുണ്ടായി. പലയിടത്തും മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുവിതരണം തടസ്സപ്പെട്ടു. റോഡുകളിൽ ഗതാഗത തടസ്സവുമുണ്ടായി. ചെമ്മരുതി പാണന്തറ അനന്തു ഭവനിൽ പ്രിൻസി​െൻറ അടുക്കള തേക്ക് കടപുഴകി വീണ് തകർന്നു. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പുല്ലൂർമുക്ക്, കടവൂർച്ചിറ, വെയിലൂർ മേഖലകളിലും മതിലിടിഞ്ഞും മരച്ചില്ലകൾ ഒടിഞ്ഞും വ്യാപക നാശമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.