കൊല്ലം: റമദാൻ അവസാനത്തെ പത്തിലൂെട കടന്നുപോകുേമ്പാൾ മസ്ജിദുകളും ഭവനങ്ങളും പ്രാർഥനാനിർഭരം. കാരുണ്യത്തിെൻറ ദിനങ്ങളായ ആദ്യത്തെ പത്തും പാപമോചനത്തിെൻറ രണ്ടാമത്തെ പത്തും കടന്നുപോയി. ഇനിയുള്ള ദിവസങ്ങൾ നരകമോചനത്തിേൻറതാണ്. വിശ്വാസികൾ കാരുണ്യവർഷത്തിനായി കൈകളുയർത്തി പ്രാർഥനയിൽ മുഴുകുകയാണ് എങ്ങും. റമദാനിലെ നാലാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ പ്രതികൂല കാലാവസ്ഥയിലും പള്ളികൾ നിറഞ്ഞുകവിഞ്ഞു. നോമ്പ് സമാപനത്തിലേക്ക് അടുത്തതോടെ ഇഫ്താറുകളും സജീവമായി. പള്ളികളിലും കൂടാതെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അഭിമുഖ്യത്തിൽ വിപുലമായ ഇഫ്താറുകളും സൗഹൃദകൂട്ടായ്മകളും നടക്കുന്നുണ്ട്. പപ്പടവിപണി സജീവം മയ്യനാട്: റമദാനിൽ പപ്പടവിപണിയും സജീവമായി. പെരുന്നാൾ വിപണിയിൽ വിൽപനക്കുള്ള പപ്പടം നിർമിക്കുന്ന തിരക്കിലാണ് പപ്പടനിർമാതാക്കൾ. വിവിധ വലുപ്പങ്ങളിലുള്ള പപ്പടമാണ് റമദാൻ വിപണി ലക്ഷ്യമാക്കി നിർമിക്കുന്നത്. ഉഴുന്നുമാവ്, പപ്പടകാരം, ഉപ്പ് എന്നിവ ചേർത്താണ് നിർമിക്കുന്നത്. ഒരു രൂപ മുതൽ പത്ത് രൂപ വരെ വിലയുള്ള പപ്പടങ്ങൾ ഓർഡർ അനുസരിച്ചാണ് നിർമിക്കുന്നത്. സദ്യയായാലും ബിരിയാണിയായാലും നെയ്ച്ചോറായാലും പപ്പടം ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ്. ഡിമാൻഡ് ഗുരുവായൂർ പപ്പടത്തിനാെണങ്കിലും മയ്യനാട്ട് നിർമിക്കുന്ന പപ്പടത്തിന് ആവശ്യക്കാരേറെയാണ്. ആഘോഷനാളുകളിൽ മയ്യനാട് 'പപ്പടംഗേറ്റി' നടുത്തുള്ള നിർമാണശാലയിൽ പപ്പടം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.