കൊട്ടാരക്കര: പുലമൺ ജങ്ഷനിൽ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിൽനിന്ന് എട്ട് പവൻ സ്വർണം പട്ടാപ്പകൽ കവർന്ന യുവാവ് പിടിയിൽ. പന്തളം പെരുമ്പുളിക്കൽ മന്നം നഗറിൽ വിജയ ഭവനത്തിൽ ഹരികൃഷ്ണൻ (23) ആണ് പിടിയിലായത്. വിവാഹാവശ്യത്തിനെന്ന പേരിൽ ബുധനാഴ്ച രാവിലെ 11ഓടെ സ്വർണം വാങ്ങാനെത്തിയ യുവാവ് എട്ട് പവെൻറ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. നഗരത്തിൽ പഞ്ചായത്തോഫിസിന് സമീപമുള്ള ജ്വല്ലറിയിൽനിന്നാണ് കവർന്നത്. ബൈക്കിലെത്തിയ ഇയാൾ വിവാഹാവശ്യത്തിനെന്ന പേരിൽ വിവിധ ആഭരണങ്ങൾ തെരഞ്ഞെടുത്തതിനുശേഷം ബിൽ തയാറാക്കുന്നതിനിടെ പുറത്തിറങ്ങി ബൈക്കില്‍ അമിതവേഗത്തില്‍ കടന്നു കളയുകയായിരുന്നു. ജ്വല്ലറിയിലെ സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊട്ടാരക്കര പൊലീസ് സൈബർസെല്ലിെൻറ സഹായത്തോടെ പ്രതിയെ രാത്രിയോടെ കൃഷ്ണപുരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകെൻറ നിർദേശ പ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബിെൻറ നേതൃത്വത്തിൽ സി.ഐ.ഒ എ. സുനിൽ, എസ്.ഐ സി.കെ. മനോജ്, അഡീഷനൽ എസ്.ഐ അരുൺ, എ.എസ്.ഐ വിജയൻപിള്ള, രാധാകൃഷ്ണൻ, സി.പി.ഒ മാരായ ഗോപകുമാർ, ഹോച്മിൻ, സൈബർ സെൽ ഉദ്യാഗസ്ഥൻ ബിനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു . തേക്ക് പിഴുതുവീണ് ഗതാഗതം സ്തംഭിച്ചു കുന്നിക്കോട്: കൊല്ലം-തിരുമംഗലം ദേശീയപാതയിലേക്ക് തേക്കുമരം പിഴുതുവീണ് ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ചേത്തടി ജങ്ഷനിലെ കാർ വർക് ഷോപ്പിന് സമീപത്താണ് സംഭവം. അര മണിക്കൂർ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആവണീശ്വരത്തുനിന്ന് അഗ്നിശമനസേന എത്തിയാണ് മരം നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.