മാംസം കഴിച്ചതി​െൻറ പേരിൽ സാധാരണക്കാരൻ കൊല്ലപ്പെടു​െന്നന്ന്​ മന്ത്രി

കടയ്ക്കൽ: മാംസം കഴിച്ചതി​െൻറ പേരിൽ സാധാരണക്കാരൻ കൊല്ലപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് മന്ത്രി എം.എം. മണി. ഡി.വൈ.എഫ്.ഐ കടയ്ക്കൽ സൗത്ത് നോർത്ത് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കടയ്ക്കൽ ബസ്സ്റ്റാൻഡ് മൈതാനിയിൽ സംഘടിപ്പിച്ച 'കൂട്ടൊരുക്കം 2018' പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി ഭവനിൽ ഇഫ്താർ വിരുന്ന് പാടില്ലെന്ന വാർത്ത ഭരണാധികാരികൾ നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നെന്നതി​െൻറ ഭയപ്പെടുത്തുന്ന അടയാളമാണ്. പാർലമ​െൻറ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തണമെന്ന് കേന്ദ്രം രാഷ്ട്രപതിയെക്കൊണ്ട് പറയിക്കുന്നതിനു പിന്നിൽ അജണ്ടകളുണ്ട്. സങ്കീർണമായ അന്തരീക്ഷത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ പുനർവിചിന്തനത്തിന് രാജ്യത്തെ ജനങ്ങൾ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയൻറ് സെക്രട്ടറി ആർ. ദീപു അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് ഉന്നത റാങ്ക് ജേതാക്കളായ സുശ്രീ, സദ്ദാം നവാസ് എന്നിവരെ കാപെക്സ് ചെയർമാൻ എസ്. സുദേവനും പ്ലസ് ടു ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ. സാജുവും എസ്.എസ്.എൽ.സി ഉന്നത വിജയം കരസ്ഥമാക്കിയവരെ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്. വിക്രമനും കലാകായിക മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജുവും ആദരിച്ചു. റോഡുവിളയിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം ഓയൂർ: റോഡുവിളയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണശ്രമം. റോഡുവിള അജ്മൽ മൻസിലിൽ സുർജിത്തി​െൻറ വീട്ടിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. വീട്ടുകാർ ബുധനാഴ്ച ബന്ധുവീട്ടിൽ പോയി വ്യാഴാഴ്ച രാവിലെ എേട്ടാടെ മടങ്ങിയെത്തിയപ്പോഴാണ് വീടി​െൻറ മുൻവാതിൽ തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ അലമാരകളും മേശകളും തുറന്ന് സാധനങ്ങൾ വാരി പുറത്തിട്ട് പരിശോധിച്ച നിലയിൽ കണ്ടെത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് വാതിൽ പൊളിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞവർഷം ഇതേ സമയത്ത് സുർജിത്തി​െൻറ വീട് കുത്തിത്തുറന്ന് 17,000 രൂപയും മൂന്ന് പവ​െൻറ സ്വർണാഭരണങ്ങളും കവർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.