ഓച്ചിറ: പഞ്ചായത്തില്‍ ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള ഞക്കനാൽ യു.പി.എസിൽ പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദും കരനെല്‍കൃഷിയുടെ ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗവും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍സാര്‍ എ. മലബാര്‍, എന്‍. കൃഷ്ണകുമാര്‍, കൃഷി അസി. ഡയറക്ടര്‍ ജേക്കബ് മാരിയോ, ഡെപ്യൂട്ടി ഡയറക്ടര്‍ ത്വേജസി ഭായി, സിന്ധു, മഹിളാമണി, ബാലകൃഷ്ണന്‍, എലമ്പടത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഒ.പി കെട്ടിടം ഉദ്ഘാടനം ഓച്ചിറ: ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ ഒ.പി കെട്ടിടത്തിെൻറ ഉദ്ഘാടനം ഒമ്പതിന് രാവിലെ 10 ന് കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് (ഇന്‍ചാര്‍ജ്) എ. മജീദ് അധ്യക്ഷത വഹിക്കും. ഒ.പി വിഭാഗം ടോക്കണ്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദും വാട്ടര്‍ പ്യൂരിഫയറിെൻറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ്. കല്ലേലിഭാഗവും നവീകരിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബി. സുധര്‍മയും വൈഫൈയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സീന നവാസും നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.