ലോക പരിസ്ഥിതി ദിനം ആചരിച്ചു

പെരുമാതുറ: എം.എസ്.എഫ് ചിറയിൻകീഴ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ 100 വൃക്ഷെത്തെകൾ നട്ടു. പെരുമാതുറ ഗവ. എൽ.പി.എസിൽ നടന്ന പഞ്ചായത്ത്തല ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീഹ നിർവഹിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് റാഫി പെരുമാതുറ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് അൻസർ പെരുമാതുറ മുഖ്യ പ്രഭാഷണം നടത്തി. റഹീം, നൗഫൽ, ഫൈസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.