തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കൊല്ലം: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻഡ് നെറ്റ്‌വര്‍ക്ക് മെയിൻറനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആൻഡ് ലിനക്‌സ്, പി.എച്ച്.പി ആൻഡ് എം.വൈ.എസ്.ക്യു.എല്‍, വെബ് ഡിസൈന്‍ ആൻഡ് ഡെവലപ്മ​െൻറ് എന്നീ അഡ്വാന്‍സ്‌ഡ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സ​െൻറര്‍, കെല്‍ട്രോണ്‍ നോളജ് സ​െൻറര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം എന്ന വിലാസത്തിലും 0474-2731061 നമ്പറിലും ലഭിക്കും. ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഏഴിന് കൊല്ലം: ചന്ദനത്തോപ്പ് ഗവ. ബേസിക് ട്രെയിനിങ് സ​െൻററില്‍ ലബോറട്ടറി അസി. കെമിക്കല്‍ പ്ലാൻറ് ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കാനുള്ള അഭിമുഖം ജൂണ്‍ ഏഴിന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍/പെട്രോകെമിക്കല്‍ ടെക്‌നോളജി/എൻജിനീയറിങ്ങും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ആണ് പരിഗണിക്കുക. അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി/എൻജിനീയറിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കും രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോൺ: 0474-2713099.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.