കൊല്ലം: ജില്ലയിലെ വിവിധ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളുടെ പരിധിയിലുള്ള വെട്ടിക്കവല, പവിത്രേശ്വരം, കുളക്കട, മൈലം, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി, കുന്നത്തൂര്‍, പേരയം, കുണ്ടറ, മൺറോതുരുത്ത്, തെന്മല, ഏരൂര്‍, കുളത്തൂപ്പുഴ, തേവലക്കര ഗ്രാമപഞ്ചായത്തുകളിലേക്ക് പട്ടികജാതി പ്രമോട്ടര്‍മാരായി നിയമിക്കുന്നതിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീയുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓരോ പ്രമോട്ടര്‍മാരെയാണ് നിയമിക്കുന്നത്. അപേക്ഷകര്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവരും പ്രീഡിഗ്രി/പ്ലസ് ടു ജയിച്ചവരും ആയിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകരില്‍നിന്ന് നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായപരിധി 50 വയസ്സുമാണ്. ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹികപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് തെളിയിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. താൽപര്യമുള്ളവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂണ്‍ 16നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപയും പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ പ്രമോട്ടര്‍ക്ക് െറസിഡൻറ് ട്യൂട്ടറുടെ അധികചുമതല വഹിക്കേണ്ടതിനാല്‍ 7500 രൂപയുമാണ് നിലവില്‍ ഓണറേറിയമായി അനുവദിക്കുന്നത്. റെസിഡൻറ് ട്യൂട്ടര്‍മാരുടെ ചുമതല വഹിക്കുന്ന പ്രമോട്ടര്‍മാര്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമായിരിക്കും. ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. നിയമനം ഒരു വര്‍ഷത്തേക്ക്. അപേക്ഷകരെ അവര്‍ സ്ഥിരതാമസമാക്കിയ പഞ്ചായത്തുകളിലെ ഒഴിവിലേക്ക് മാത്രമേ പരിഗണിക്കൂ. ഒരു തദ്ദേശ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. പ്രമോട്ടര്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടാവില്ല. മുമ്പ് പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയും ചെയ്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.