കെ.എം.വൈ.എഫ്​ ഇഫ്​താർ സൗഹൃദ സംഗമമായി

കൊല്ലം: കെ.എം.വൈ.എഫ് ജില്ലാ കമ്മിറ്റി ലയൺസ് ഹാളിൽ നടത്തിയ ഇഫ്താർ സംഗമം സൗഹൃദ സംഗമമായി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മതപണ്ഡിതരും മാധ്യമപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. മാനവിക െഎക്യവും സാമുദായിക മൈത്രിയും ഉൗട്ടിയുറപ്പിക്കുന്നതാണ് ഇഫ്താറി​െൻറ ചൈതന്യമെന്ന് സംഗമത്തിൽ സംബന്ധിച്ചവരെല്ലാം അഭിപ്രായപ്പെട്ടു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.വൈ.എഫ് ജില്ലാ പ്രസിഡൻറ് കണ്ണനല്ലൂർ നാഷിദ് ബാഖവി അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. എ. യൂനുസ് കുഞ്ഞ്, പി. രാമഭദ്രൻ, എ.കെ. ഉമർ മൗലവി, കെ.എ. ഷഫീഖ്, കടയ്ക്കൽ ജുനൈദ്, എസ്. അഹമ്മദ് ഉഖൈൽ, ഇ.കെ. സിറാജുദ്ദീൻ, കണ്ണനല്ലൂർ നിസാം, ഇ.കെ. സുജാദ്, തേവലക്കര ജെ.എം. നാസറുദ്ദീൻ, ഷാക്കിർ ഹുസൈൻ ദാരിമി, എം.എ. മജീദ്, അബ്ദുൽ ജബ്ബാർ, നിസാം കുന്നത്ത്, മേക്കോൺ അബ്ദുൽ അസീസ്, അൻസർ കുഴിവേലിൽ, എ.എം. യൂസുഫുൽ ഹാദി, നൗഷാദ് കോട്ടൂർ, കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ, സജീർ വിളയിൽ, തലവരമ്പ് സലീം, എ.ജെ. സലാഹുദ്ദീൻ ഉവൈസി, ഫസിലുദ്ദീൻ തടിക്കാട് എന്നിവർ സംസാരിച്ചു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ സമരത്തിലേക്ക് കൊല്ലം: സഹകരണ മേഖലയെ ശക്തിപ്പെടുത്തുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, ജില്ലാ സഹകരണ ബാങ്കുകളെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ വീണ്ടും വർഗീകരിക്കുക, പാർട്ട് ടൈം ജീവനക്കാരുടെ സ്ഥാനക്കയറ്റം ഉൾെപ്പടെ പ്രശ്നങ്ങൾ പരിഹരിക്കുക, പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ഒഴിവുള്ള തസ്തികകൾ സ്ഥാനക്കയറ്റം നടത്തുക, കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന മുറക്ക് ക്ഷാമബത്ത അനുവദിക്കുക, കുടിശ്ശിക ക്ഷാമബത്ത അടിയന്തരമായി നൽകുക, ഗ്രാറ്റ്വിറ്റി പ്രശ്നം പരിഹരിക്കുക, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോഒാപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ -കേരള ബുധനാഴ്ച ജില്ലാ സഹകരണ ബാങ്കിന് മുന്നിൽ നടത്തുന്ന കൂട്ടധർണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം െക. രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.