പെരുഞ്ചാണി അണ തുറന്നു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കാർഷിക ആവശ്യങ്ങൾക്കായി . തിങ്കളാഴ്ച ജില്ലാ കലക്ടർ പ്രശാന്ത് എം. വഡ്നേരേ, എ. വിജയകുമാർ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് അണ തുറന്നത്. മിനിറ്റിൽ 850 ഘനഅടി വീതം ജലം കന്യാകുമാരി ജില്ലയിലെ വിവിധ കനാലുകൾ മുഖേന കൃഷിയാവശ്യങ്ങൾക്ക് എത്തിക്കും. ജലം ഉപയോഗിച്ച് 79,000 ഏക്കർ സ്ഥലത്ത് നെൽ കൃഷി ഉൾപ്പെടെയുളളവ കൃഷി ചെയ്യാൻ കഴിയും. കൃഷിക്ക് ഉപയോഗിക്കുന്ന ജലം പാഴാക്കിക്കളയരുതെന്ന് കലക്ടർ അഭ്യർഥിച്ചു. പേച്ചിപ്പാറ അണയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വേണ്ടത്ര ജലം സംഭരിച്ചിട്ടില്ല. ഇത് കാരണം ഇത്തവണ ഇവിടെ നിന്ന് കൃഷിയാവശ്യത്തിന് ജലം ലഭിക്കുകയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.