പാറശ്ശാല: വൈദ്യുതി തകരാർ മൂലം ജിപ്മർ പരീക്ഷ മുടങ്ങിയത് വിദ്യാർഥികളെ വലച്ചു. ഞായറാഴ്ച രാവിലെയാണ് ഉദിയൻകുളങ്ങരയിലെ ഉദയാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സെൻററിൽ നടന്ന പുതുച്ചേരി സർക്കാറിെൻറ ജവഹർലാൽ നെഹ്രു ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേഷൻ ആൻഡ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് സെൻററിെൻറ അഖിലേന്ത്യ തലത്തിലുള്ള എൻട്രൻസ് പരീക്ഷയാണ് മുടങ്ങിയത്. രാവിലെ ഏഴ് മുതൽ രക്ഷാകർത്താക്കളോടൊപ്പം വിദ്യാർഥികളും എത്തിയിരുന്നു. കേരളത്തിലെ ഏക സെൻററായിരുന്നിത്. ഒാൺലൈൻ പരീക്ഷയായതിനാൽ 9.30ന് 150 ഓളം വിദ്യാർഥികൾക്കും, ഉച്ചക്ക് 2.30ന് 180 വിദ്യാർഥികൾക്കും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ, രാവിലെ പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വൈദ്യുതി തകരാറിലായി. ഉച്ചക്ക് 12.30 ആയിട്ടും തകരാർ കണ്ടെത്താനായില്ല. പരീക്ഷാ സമയം കഴിഞ്ഞിട്ടും വിദ്യാർഥികളെ കാണാതായതോടെ പുറത്തുനിന്ന രക്ഷാകർത്താക്കൾ പരീക്ഷ നടത്തിപ്പുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ രക്ഷാകർത്താക്കൾ മൂന്നാം നിലയിെല ഓഫിസിൽ തള്ളിക്കയറി ബഹളമുണ്ടാക്കി. പൊലീസ് രക്ഷാകർത്താക്കളും പരീക്ഷ നടത്തിപ്പുകാരും തമ്മിൽ ചർച്ച നടത്തിയെങ്കിലും ഒറ്റ ദിവസം നടക്കുന്ന പരീക്ഷയായതിനാൽ മാറ്റി വെക്കാനോ മറ്റൊരു ദിവസം നടത്താനോ കഴിയില്ലെന്ന് പറഞ്ഞു. ഇതു കാരണം രക്ഷാകർത്താക്കളും വിദ്യാർഥികളും ആശങ്കയിലായി. ഇതിനിെട ഉച്ചക്കു ശേഷം പരീക്ഷക്ക് എത്തിയവർക്ക് അകത്തു കയറാനും സാധിച്ചില്ല. പ്രശ്നം രൂക്ഷമാവുകയും സ്ഥലത്ത് കൂടുതൽ പൊലീസ് എത്തുകയും ചെയ്തു. എം.എൽ.എമാരായ ആൻസലൻ, സി.കെ. ഹരീന്ദ്രൻ, തഹസിദാർ, ഡിവൈ.എസ്.പി ഹരികുമാർ എന്നിവരും സ്ഥലെത്തത്തി. ഇതിനിടെ ഡി.വൈ.എഫ്.ഐ, ബി.ജെ.പി, എസ്.എഫ്.ഐ പ്രവർത്തകരും പ്രതിഷേധമായെത്തി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘർഷത്തിനിെട പരീക്ഷ നടത്തിപ്പുകാർ മുങ്ങിയെങ്കിലും പൊലീസ് അതിരഹസ്യമായി പിടികൂടി സെൻററിൽ എത്തിച്ചു. ഉച്ചക്ക് മൂേന്നാടെ അധികൃതരും എം.എൽ.എമാരും ടെക്നോപാർക്കിലെ ടി.സി.എസുമായി ബന്ധപ്പെട്ട് ഉച്ചക്കുശേഷം പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്ക് അവിടെ സൗകര്യമൊരുക്കി. രാവിലെ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ജനറേറ്റർ ഉപയോഗിച്ച് ഈ സെൻററിൽതന്നെ ബാക്കി പരീക്ഷ എഴുതാനും അവസരം ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.