തിരുവനന്തപുരം: 'ടി.ആർ ലവർ' എന്ന പേരിൽ 'അങ്കിൾ' എന്ന മലയാള സിനിമ പകർത്തി നൽകി പണം കൈപ്പറ്റാൻ ശ്രമിച്ച ആളെ ആൻറിപൈറസി സെൽ അറസ്റ്റ് െചയ്തു. കൊച്ചി സ്വദേശിയായ തുഷാറാണ് അറസ്റ്റിലായത്. റിലീസായി ദിവസങ്ങൾക്കകം 'അങ്കിൾ' സിനിമയുടെ തിയറ്റർ പ്രിൻറ് ടെലിഗ്രാം ചാനൽ വഴി പൈറസി സൈറ്റായ സിപ്പിമൂവീസ്.ഡേറ്റ് ൽ പ്രദർശിപ്പിച്ചത് നിർമാതാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. താൽക്കാലിക ജി-മെയിൽ മുഖേന വ്യാജ അക്കൗണ്ടുണ്ടാക്കി സൈറ്റിലേക്ക് പ്രതി സിനിമ പകർത്തി നൽകുകയായിരുന്നു. പല നിർമാതാക്കളുമായും സ്റ്റോപ് പൈറസി എന്ന സ്ഥാപനത്തിെൻറ ഉടമയായ തുഷാർ കരാറുമുണ്ടാക്കിയിരുന്നുവെന്നതാണ് രസകരം. പുതിയ സിനിമ റിലീസായാൽ ഉടൻ നെറ്റിൽ അപ്ലോഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് പ്രീപോസ്റ്റുണ്ടാക്കി നിർമാതാക്കളെ പറ്റിക്കുന്ന രീതിയാണ് പ്രതി ഉൾപ്പെട്ട സംഘം ചെയ്തിരുന്നത്. പുതിയ സിനിമകൾ ഇൻറർനെറ്റിൽ വരാതിരിക്കാൻ 60,000 മുതൽ ഒരു ലക്ഷം രൂപ വെരയാണത്രേ ഇവർ വാങ്ങിയിരുന്നത്. സംഘെത്തക്കുറിച്ച് അന്വേഷണം നടത്താതെയാണ് നിർമാതാക്കൾ ഇവർക്ക് പണം നൽകിയിരുന്നത്. ഇത്തരത്തിൽ പണം തട്ടുന്നവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് ആൻറിപൈറസി വിഭാഗം അറിയിച്ചു. സാമൂഹമാധ്യമം വഴി സിനിമ പകർത്തി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് എസ്.പി. പ്രശാന്തൻ കാണി അറിയിച്ചു. എസ്.പിയുടെ നേതൃത്വത്തിൽ ഡിറ്റക്ടിവ് ഇൻസ്പെക്ടർ പി.എസ്. രാകേഷ്, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ സ്റ്റാൻലി ജോൺ, ഹാത്തിം, അദിൽ അശോക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.