ആര്യനാട്: രാത്രി സ്കൂട്ടർ വർക്ക്ഷോപ്പിൽ െവച്ച് മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയെ സംഭവസ്ഥലെത്തത്തിച്ച് തെളിവെടുപ്പ് നടത്തി. പള്ളിവേട്ട സ്വദേശി എസ്. ജയകൃഷ്ണനെ (36) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് മണലുവിള സ്വദേശി ഷിബുവിനെ സ്ഥലെത്തത്തിച്ച് പൊലീസ് തെളിവെടുത്തത്. ശനിയാഴ്ച രാവിലെ 12 ഓടെ ആര്യനാട് പഴയ കച്ചേരി നടയിലെ വർക്ക്്ഷോപ്പിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇതിനുശേഷം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ് നാട്ടിലേക്ക് കൊണ്ടുപോയി. സംഭവശേഷം ഒളിവിൽകഴിഞ്ഞിരുന്ന പ്രതി തിങ്കളാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാകുകയായിരുന്നു. മാർച്ച് ആറിന് ആര്യനാട് പഴയകച്ചേരിനടയിലുള്ള തിരുമല സ്വദേശി സുരേഷിെൻറ വർക്ക്ഷോപ്പിലാണ് സംഭവം. ജയകൃഷ്ണൻ വർക്ക്ഷോപ്പിൽ എത്തി പണിയായുധങ്ങള്‍ എടുത്ത് സ്വന്തമായി പണിചെയ്യുന്നത് ഉടമ സുരേഷിന് ഇഷ്ടമില്ലാതിരുന്നു. ഇതുസംബന്ധിച്ച് ജയകൃഷ്ണനും സുരേഷുമായി പലതവണ വഴക്കിട്ടിരുന്നു. സംഭവദിവസം രാത്രി സുരേഷ് രാത്രി 10ഓടെ ജയകൃഷ്ണനെ ഫോൺ ചെയ്ത് വർക്ക്ഷോപ്പിലേക്ക് വരാൻ പറഞ്ഞു. രാത്രിയിൽ ജയകൃഷ്ണൻ സുഹൃത്തായ അജിസോമനുമായി വർക്ക്ഷോപ്പിൽ എത്തി. ഇവർ മദ്യപിക്കുന്നതിനിടെ വഴക്കുണ്ടാക്കി. ഇതിനിടയിൽ ഒന്നാം പ്രതി ഷിബു ജയകൃഷ്ണനെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ജയകൃഷ്ണെൻറ ബൈക്കിൽ ഒന്നാം പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ആര്യനാട് പൊലീസ് വർക്ക്‌ഷോപ് ഉടമ സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ അഞ്ചാം പ്രതിയായ ജസ്റ്റിൻ ഒഴികെയുള്ളവർ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. ആര്യനാട് പൊലീസ് എസ്.എച്ച്.ഒ ബി. അനിൽകുമാർ, സബ് ഇൻസ്പെക്ടർ എസ്.വി. അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതിയെ തെളിവെടുപ്പിന് ശേഷം തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.