തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലൂടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശ്രമം ശക്തിപ്പെടുെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെത്തുന്ന ദരിദ്രരുടെയും സമ്പന്നരുടെയും മക്കൾക്കിടയിൽ ഒരു വ്യത്യാസവും ഉണ്ടാകാറില്ല. ഇൗ സൗഹൃദം ജീവിതത്തിലുടനീളം പുലർത്തുന്നവരാണ് മിക്കവരും. ഇതു വലിയ ആത്മബന്ധമായും വളരുന്നു. കൂടുതൽ ജാഗ്രത കാണിച്ച് വിദ്യാർഥികളിലെ കുട്ടിത്തത്തിെൻറ പ്രത്യേകത നഷ്ടപ്പെടുത്തരുത്. കളിച്ചുവളരുക, പ്രകൃതിയെ അറിഞ്ഞുവളരുക എന്നിവ പ്രധാനമാണ്. ഇതിനുള്ള അവസരമാണ് സ്കൂളുകളിലെ ജൈവപാർക്കുകൾ. സഹജീവി സ്നേഹവും ദയയും കുട്ടികളിൽ വളർത്തിയെടുക്കണം. പ്രാഥമിക കാര്യങ്ങളിൽ അവരെ ബോധവാന്മാരാക്കണം. മുഴുവൻ വിദ്യാലയങ്ങളും ലോകത്തെ മികവുറ്റ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന രീതിയിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ആധുനിക സാേങ്കതികവിദ്യ, വിദ്യാഭ്യാസരംഗത്ത് വലിയതോതിൽ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഇൗ വർഷം മികവിേൻറതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യാതിഥിയായിരുന്നു. രക്ഷാകർത്താക്കൾക്കുള്ള ബോധവത്കരണ പുസ്തകം 'നന്മ പൂക്കുന്ന നാളേക്ക്' ഡോ. എ. സമ്പത്ത ്എം.പി പ്രകാശനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. അക്കാദമിക് കലണ്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധുവും 'ഗണിതവിജയം' കൈപ്പുസ്തകം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറും പ്രകാശനം ചെയ്തു. ഫർണിച്ചർ വിതരണോദ്ഘാടനം നെടുമങ്ങാട് നഗരസഭാ അധ്യക്ഷൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും എസ്.എസ്.എ ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.