തൊഴിലും അവകാശങ്ങളും കവർന്നെടുക്കുന്നവർക്കെതിരെ അണിനിരക്കണം -മന്ത്രി രാമകൃഷ്ണൻ

തിരുവനന്തപുരം: തൊഴിലും തൊഴിൽ അവകാശങ്ങളും കവർന്നെടുക്കുന്നവർക്കെതിരെ അണിനിരക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്ഥിരംതൊഴിൽ എന്നത് സങ്കൽപമാവുകയാണ്. തൊഴിൽനിയമങ്ങൾ കോർപറേറ്റുകൾക്ക് അനുകൂലമായി എഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന് ബദലായുള്ള നയമാണ് സംസ്ഥാനസർക്കാർ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ 45ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് വസ്ത്രശാലകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുള്ള സുപ്രധാന നിയമഭേദഗതി. ഇത് കേരളത്തിലെ തൊഴിലാളി ക്ഷേമനടപടികളിലെ നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എച്ച്. സബിത ജാസ്മിൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലസെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്. രഘുലാൽ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമ​െൻറ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് കൃഷ്ണകുമാർ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ, യൂനിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്കുമാർ, എം. കുഞ്ഞുമോൻ, കെ. സുബ്രഹ്മണ്യൻ, ഡോ. കെ.കെ. ദാമോദരൻ, ഡോ. പി.എൻ. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ്വാഗതവും സെക്രട്ടറി കെ.വി. സുനുകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.