സർക്കാർ ജീവനക്കാർക്ക്​ ഭവനവായ്​പ ഇനി ബാങ്ക്​ വഴി

തിരുവനന്തപുരം: ഭവനവായ്പക്ക് സർക്കാർ ജീവനക്കാർക്ക് ഇനി ബാങ്കുകളെ നേരിട്ടാശ്രയിക്കണം. സാമ്പത്തിക പ്രതിസന്ധിെയത്തുടർന്നാണ് നേരിട്ട് നൽകിയിരുന്ന ഭവനവായ്പ ബാങ്കുകളിലേക്ക്‌ മാറ്റിയത്. ബാങ്കിന് നൽകേണ്ട അധികപലിശയിൽ ഒരുവിഹിതം ജീവനക്കാർക്ക് സർക്കാർ നൽകും. നിലവിൽ ഭവനവായ്പക്ക് സർക്കാറിന് നൽകേണ്ടിവരുന്നത് അഞ്ച് ശതമാനം പലിശയാണ്. ബാങ്ക് വായ്പക്ക് ശരാശരി നിരക്കായി നിജപ്പെടുത്തിയിരിക്കുന്ന പലിശനിരക്ക് എട്ടരശതമാനവും. ഇതി​െൻറ വ്യത്യാസമായ മൂന്നരശതമാനമാണ് ജീവനക്കാർക്ക് സർക്കാർ തിരിച്ചുനൽകുക. വായ്പയുമായി ബന്ധപ്പെട്ട പ്രോസസിങ് ചാർജ് പോലുള്ള മറ്റ് ചെലവുകൾ ജീവനക്കാർതന്നെ വഹിക്കണം. തിരിച്ചടവ് ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മാസ ഗഡുക്കളായി പിടിച്ച് സർക്കാർ തന്നെ ബാങ്കിന് അടക്കും. ബാങ്കുകളുമായി ചർച്ച നടത്തിയാണ് ധനവകുപ്പ് പുതിയ പദ്ധതി തയാറാക്കിയത്. നിലവിലുള്ള ഭവനവായ്പാ പദ്ധതിയിൽ ലഭിക്കുന്നത്ര തുക സർക്കാർ ഈടാക്കിയിരുന്ന അതേ പലിശനിരക്കിൽ ബാങ്കിൽനിന്ന് ഇനി നേരിട്ട് ലഭിക്കും. ഭവനവായ്പ ആവശ്യമുള്ള ജീവനക്കാർക്ക് ഏത് ബാങ്കിനെയും സമീപിക്കാം. സർക്കാറി​െൻറ മാനദണ്ഡപ്രകാരം അനുവദിച്ച തുക വായ്പയായി എടുക്കാം. വായ്പാസമയ പരിധിയും നിലവിലേതിന് സമാനമാണ്. ജീവനക്കാർക്ക് കൂടുതൽ കാലാവധി ആവശ്യമെങ്കിൽ അധികച്ചെലവ് സർക്കാർ വഹിക്കില്ല. അത് ജീവനക്കാരുടെ ബാധ്യതയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.