കനാലില്‍ മാലിന്യം തള്ളുന്നതായി പരാതി

കൊട്ടാരക്കര: അവണൂരില്‍ ജനവാസ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കെ.ഐ.പി കനാലില്‍ സ്ഥിരമായി ഇറച്ചി മാലിന്യം തള്ളുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കനാലില്‍ അജ്ഞാതർ നിക്ഷേപിച്ച അറവു മാലിന്യം പ്രദേശത്ത് അസഹനീയ ദുര്‍ഗന്ധമാണ് പരത്തിയത്. ഇതിനെ തുടർന്ന് നാട്ടുകാര്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ കനാല്‍ വൃത്തിയാക്കുകയായിരുന്നു. നിരവധി തവണ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനധികൃത കശാപ്പ് ശാലകളില്‍ നിന്നുമാണ് രാത്രിയിൽ ഇവിടെ ഇറച്ചി മാലിന്യം തള്ളുന്നതെന്നും നഗരസഭ മുന്‍കൈയെടുത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസമേഖലക്ക് സമീപം കാട്ടുപോത്തുകൂട്ടം; ഭീതിയോടെ പ്രദേശവാസികൾ കുളത്തൂപ്പുഴ: ജനവാസ മേഖലക്ക് സമീപം പകൽ സമയത്ത് കാട്ടുപോത്തുകളുടെ കൂട്ടത്തെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. കുളത്തൂപ്പുഴ അമ്പതേക്കർ- വില്ലുമല ആദിവാസി കോളനി പാതയിലും നെടുവന്നൂർക്കടവ്-കട്ടിളപ്പാറ വനപാതയിലും കഴിഞ്ഞ ദിവസങ്ങളിലാണ് നാട്ടുകാർ പോത്തുകളെ കണ്ടത്. കട്ടിളപ്പാറയിലെ കൃഷിയിടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടുപോത്തുകൾ ഇറങ്ങി കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. കുട്ടികളടക്കം ഇരുപതിലധികം എണ്ണമുള്ള സംഘത്തെയാണ് വില്ലുമല കോളനി പാതയിൽ കണ്ടത്. ആദിവാസി കോളനിയിലേക്ക് കടന്നുപോയ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടതോടെ ഇവ ഒന്നാകെ റോഡിനു കുറുകെ ഓടി കോളനിക്ക് സമീപത്തെ ചതുപ്പിലേക്ക് പോവുകയായിരുന്നു. ആദിവാസി കോളനിയിൽനിന്ന് മീറ്ററുകൾ മാത്രം അകലെ പോത്തുകളുടെ സംഘം എത്തിയതോടെ കോളനിവാസികൾ രാത്രി യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. അതേ സമയം പ്രദേശത്തെ വനത്തിൽ കാട്ടുപോത്തുകളുടെ സാന്നിധ്യമെത്തിയതോടെ നേരത്തേ സമീപവനത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടം പ്രദേശത്തുനിന്നും പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.