പൊഴിയൂർ ഫിഷിങ് ഹാർബർ പ്രദേശം മന്ത്രി സന്ദർശിച്ചു

പാറശ്ശാല: പൊഴിയൂരിലെ ഫിഷിങ് ഹാർബർ പദ്ധതിയുമായി ബന്ധപ്പെട്ട തീരദേശവാസികളുടെ ആശങ്ക അകറ്റാൻ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ പദ്ധതി പ്രദേശത്ത് നേരിട്ടെത്തി. മത്സ്യത്തൊഴിലാളികളും നാട്ടുകാരുമായി മന്ത്രി ആശയവിനിമയം നടത്തി. എത്രയുംവേഗം ഹാർബറി​െൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും സമയബന്ധിതമായി പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരുത്തിയൂർ ക്രൈസ്റ്റ് നഗർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കെ. ആൻസലൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കൊല്ലങ്കോട് ഇടവക വികാരി ഫാ. ഷാജി വില്യം, പരുത്തിയൂർ ഇടവക വികാരി ഫാ. ഡോ. അഗസ്റ്റിൻ ജോൺ, കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ബെൻസി ജയചന്ദ്രൻ, മത്സ്യെതാഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ലാ വൈസ് പ്രസിഡൻറ് ബി. അത്തനാസ്, പൊഴിയൂർ ജോൺസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.