ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം: റെയില്‍വേ സ്​റ്റേഷനുകളില്‍ പരിശോധന

കൊല്ലം: ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം സംസ്ഥാനത്തേക്ക് കടത്തുന്നത് പിടികൂടാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വ്യാപക പരിശോധന. ഭക്ഷ്യസുരക്ഷവിഭാഗവും റെയില്‍വേയും സംയുക്തമായി കൊല്ലം റയിൽവേ സ്റ്റേഷനിൽനടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിയ മത്സ്യങ്ങൾ പിടികൂടി. ഇവയുടെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷവിഭാഗം ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഭക്ഷ്യസുരക്ഷ കമീഷണറും റെയില്‍വേ അധികൃതരും കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. തുടര്‍ന്നാണ് പരിശോധനക്ക് തീരുമാനിച്ചത്. എറണാകുളം, തിരുവനന്തപുരം െറയില്‍വേ സ്റ്റേഷനുകളിലും പരിശോധനകൾ നടന്നിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.