സ്ഥിരം കോഒാഡി​േനറ്ററില്ലാതെ 'റുസ' താളംതെറ്റുന്നു

കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നത് പരിശോധിക്കാൻ ആളില്ല തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗത്തിനും ഏകോപനത്തിനും സ്ഥിരം കോഒാഡിനേറ്ററില്ലാതെ സംസ്ഥാന 'റുസ' ഡയറക്ടറേറ്റ്. 2016 ജൂണിൽ പ്രഫ.എസ്. വർഗീസ് പദവി ഒഴിഞ്ഞശേഷം കോഒാഡിേനറ്ററെ നിയമിച്ചിട്ടില്ല. കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് അധിക ചുമതലയായാണ് പദവി നൽകുന്നത്. കേന്ദ്രസർക്കാറി​െൻറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റുസ) വഴി ഇൗ വർഷം 400 കോടിയാണ് കേരളം പ്രതീക്ഷിക്കുന്നത്. ആദ്യ ഗഡുവായി 99 കോളജുകൾക്ക് 99 കോടി അനുവദിച്ചുകഴിഞ്ഞു. തുക ചെലവഴിക്കുന്നത് പരിശോധിക്കുകയും നിർദേശം നൽകേണ്ടതും ഉൾപ്പെടെ ഭാരിച്ച േജാലി റുസ ഡയറക്ടറേറ്റിനുണ്ട്. 103 കോളജുകൾക്കാണ് റുസ േപ്രാജക്ട് അപ്രൂവൽ ബോർഡ് അടിസ്ഥാന സൗകര്യവികസന ഫണ്ട് അനുവദിച്ചത്. ആദ്യ ഗഡു അനുവദിച്ചപ്പോൾ നാല് കോളജുകൾ പട്ടികയിൽനിന്ന് പുറത്തായി. ഇൗ വിവരം അന്വേഷിക്കാൻ പോലും ഉദ്യോഗസ്ഥരില്ല. 'അസാപ്' സി.ഇ.ഒ ഹരിത വി. കുമാറിനാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല. ഇതിനു പുറമെയാണ് റുസ കോഒാഡിനേറ്റർ പദവിയും. ജോലി ഭാരം മൂലം ഇവർക്ക് 'റുസ' ഒാഫിസിൽ എത്താൻപോലും കഴിയാറില്ല. രണ്ട് പദ്ധതി കാലയളവിൽ 119 കോളജുകൾക്കും ആറ് സർവകലാശാലകൾക്കും റുസ വഴി ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇത്രയും സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗ മേൽനോട്ടം ഡയറക്ടറേറ്റാണ് നിർവഹിക്കേണ്ടത്. പുറമേ, പദ്ധതികൾ തയാറാക്കാനുള്ള ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പി​െൻറ (ടി.എസ്.ജി) പ്രവർത്തനവും റുസ ഡയറക്ടറേറ്റിന് കീഴിലാണ്. സമയബന്ധിതമായി ടി.എസ്.ജി വിളിച്ചുചേർക്കുന്നതിനും മുഴുസമയ കോഒാഡിനേറ്റർ ഇല്ലാത്തത് തടസ്സമാണ്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.