പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് പ്രവാസികളുടെ പങ്ക് നിസ്തുലം -മന്ത്രി കെ. രാജു

അഞ്ചൽ: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സുമനസ്സുകളായ പ്രവാസികളുടെ സംഭാവന നിസ്തുലമാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. വടമൺ ഗവ. യു.പി സ്‌കൂളിൽ സ്ഥാപിച്ച ചിൽഡ്രൻസ് പാർക്കി​െൻറയും സ്വയം തൊഴിൽ പദ്ധതിയുടെയും സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ പൂർവ വിദ്യാർഥികളായ എം. ശശിധരൻ പിള്ളയും ഡോ. അനിതാപിള്ളയും സ്കൂളിൽ കുട്ടികളുടെ പാർക്ക് നിർമിക്കുകയും പ്രദേശവാസികളായ വീട്ടമ്മമാർക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു. ഇവയുടെ സമർപ്പണവും ഗ്രാമ പഞ്ചായത്തി​െൻറ പരിപാടിയായ കുട്ടിവനം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബി.കെ. ജയകുമാരി, അഞ്ചൽ വിദ്യാഭ്യാസ ഓഫിസർ പി. ദിലീപ്, ഗ്രാമപഞ്ചായത്തംഗം വേണുലാൽ വലിയവിള, പി.ടി.എ പ്രസിഡൻറ് എസ്. രാജേന്ദ്രൻ, ബി.പി.ഒ വീണ എസ്. നായർ, എസ്.എം.സി ചെയർപേഴ്സൺ സിന്ധു രാധാകൃഷ്ണൻ, വൈസ് ചെയർമാൻ ജെറോസ് ലാൽ, സ്‌കൂൾ വികസന സമിതി അംഗം പ്രകാശ് കുമാർ, സീനിയർ അസിസ്റ്റൻറ് ലിസി വർഗീസ്, മാതൃ സമിതി പ്രസിഡൻറ് എസ്. അശ്വതി, സ്റ്റാഫ് സെക്രട്ടറി ജി. ബൈജു എന്നിവർ സംസാരിച്ചു. കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു നിലമേൽ: കനത്ത കാറ്റിലും മഴയിലും മരംവീണ് വീട് തകർന്നു. നിലമേൽ ഏഴാംവാർഡ് മംഗലശ്ശേരിയിൽ മോഹനദാസി​െൻറ വീടാണ് അക്കേഷ്യാ മരംവീണ് തകർന്നത്. കുടുംബാംഗങ്ങളായ അഞ്ചുപേരും ഉറങ്ങിക്കിടക്കുേമ്പാഴാണ് മരം ഒടിഞ്ഞുവീണത്. ആർക്കും പരിക്കില്ല. വില്ലേജ് ഒാഫിസർ, പഞ്ചായത്ത് ഒാവർസിയർ, പഞ്ചായത്ത് പ്രസിഡൻറ് റാഫി, വാർഡംഗം കേരളകുമാരി എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.