അധികഭൂമി തിരിച്ചുപിടിച്ച്​ മിച്ചഭൂമിയാക്കും

തിരുവനന്തപുരം: ഭൂപരിഷ്കരണനിയമം ശക്തമായി നടപ്പാക്കാൻ റവന്യൂവകുപ്പ്. പരിധിയിൽ കൂടുതൽ കൈവശം വെച്ച ഭൂമി ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിക്കാൻ കലക്ടർമാർക്ക് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകി. പരിധിയിലധികം ഭൂമി കൈവശം വെച്ചത് കണ്ടെത്തി കേസെടുക്കാനാണ് നിർദേശം. ഒരു കുടുംബത്തിന് 15 ഏക്കർ വരെ ഭൂമി കൈവശം വെക്കാനാണ് നിയമം അനുവദിക്കുന്നത്. തോട്ടഭൂമിക്ക് പരിധിയില്ല. രേഖകളില്ലാതെ സർക്കാർഭൂമി കൈവശം വെക്കാൻ അനുവദിക്കില്ലെന്ന റവന്യൂമന്ത്രിയുടെ നിർദേശം നടപ്പായാൽ മതസംഘടനകളുേടതടക്കം ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിക്കേണ്ടിവരും. പ്രമുഖ സിനിമനടനടക്കം ഭൂപരിധിനിയമം ലംഘിച്ച് ഭൂമി കൈവശം വെച്ചിരിക്കുന്നുവെന്ന പരാതിക്കിടെയാണ് നടപടി. തോട്ടത്തി​െൻറ പരിധിയിൽെപടുത്തി 15 ഏക്കറിലധികം കൈവശം വെച്ച സംഭവങ്ങളുണ്ട്. ഇങ്ങനെയുള്ള ഭൂമി തരിശിട്ടാൽ നടപടിയെടുക്കാം. കുടിയേറ്റജില്ലകളിലാണ് കൂടുതൽ ഭൂമി രേഖയില്ലാെത ആരാധനാലയങ്ങളടക്കം കൈവശം വെച്ചിട്ടുള്ളത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കുകയോ പാട്ടം കാലോചിതമായി പുതുക്കുകയോ ചെയ്യണമെന്നും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മതസ്ഥാപനങ്ങളെ മറയാക്കി ഭൂമി ൈകേയറുന്നതായി വ്യാപകപരാതിയുണ്ട്. ഇടുക്കിയിലെ സൂര്യെനല്ലിയിൽ ആരാധനാലയം മറയാക്കി ഭൂമി ൈകേയറിയത് ഒഴിപ്പിച്ചത് രാഷ്ട്രീയവിവാദമായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, വയനാട് ജില്ലകളിലെ മലയോരമേഖലകളിലും ആരാധനാലയങ്ങൾ മറയാക്കി വൻതോതിൽ ഭൂമി ൈകേയറിയിട്ടുണ്ടെന്നാണ് റവന്യൂവകുപ്പ് റിപ്പോർട്ട്. രേഖകളില്ലാതെ സർക്കാർ ഭൂമിയിൽ ശ്മശാനങ്ങൾ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇവർക്കൊക്കെ എത്ര ഭൂമിയാണോ ആവശ്യം അത്തരം ഭൂമി മാത്രം പാട്ടത്തിനോ വിലയ്ക്കോ നൽകാനും ബാക്കിഭൂമി തിരിച്ചുപിടിക്കാനുമാണ് നിർദേശം. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടുകൊടുക്കാത്തതും പാട്ടത്തുക അടക്കാത്തതുമായ സംഭവങ്ങളുണ്ട്. തിരുവനന്തപുരം നഗരത്തിലും ഇത്തരം ഭൂമിയുണ്ട്. ഏതാനും മാസം മുമ്പ് ലാൻഡ് റവന്യൂ കമീഷണർ തയാറാക്കിയ പട്ടികയിൽ 4500 ഒാളം പേരുണ്ട്. പാട്ടവ്യവസ്ഥ ലംഘിച്ച് കൈമാറിയ ഭൂമിയും തോട്ടങ്ങളും ഇതിൽെപടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.