അമ്പൂരി -അക്രമികളെ അറസ്​റ്റ്​ ചെയ്യണം

തിരുവനന്തപുരം: അമ്പൂരിയിൽ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച ഡി.വൈ.എഫ്.െഎ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ആവശ്യപ്പെട്ടു. അക്രമികൾക്ക് സഹായം നൽകുന്ന നിലപാട് പൊലീസ് ഉപേക്ഷിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ് സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എം. വിൻസൻറ് എം.എൽ.എ, യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ് എന്നിവരുമുണ്ടായിരുന്നു. എം.എ അഡ്മിഷൻ തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം കാമ്പസിൽ ഒന്നാം വർഷ എം.എ മലയാളം, ഹിന്ദി, ഹിസ്റ്ററി, സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത വ്യാകരണം, സംസ്കൃത ന്യായം എന്നീ പ്രോഗ്രാമുകളിൽ ജനറൽ/ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിൽ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവരുടെ ഏതാനും സീറ്റുകളും ഒഴിവുണ്ട്. വെള്ളിയാഴ്ച രാവിലെ 10.30ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനതിലായിരിക്കും പ്രവേശനം. പരീക്ഷ എഴുതാൻ വരുന്ന വിദ്യാർഥികൾ ഫിനാൻസ് ഒാഫിസറുടെ പേരിൽ 100 രൂപയുടെ െചലാൻ യൂനിയൻ ബാങ്കിൽ അടച്ച് ഒാൺലൈൻ രജിസ്ട്രേഷൻ നടത്തി ആപ്ലിക്കേഷൻ ഫോം കൊണ്ടുവരണം. വിവരങ്ങൾക്ക്. www.ssus.ac.in, www.ssus.org.in. ഫോൺ. 0471-2473177,9495541922 സൗജന്യ കമ്പ്യൂട്ടർ പരിശീലനം തിരുവനന്തപുരം: ചിത്രകലാമണ്ഡലം പാറ്റൂർ വാട്ടർ അേതാറിറ്റിക്ക് സമീപം നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം.എം.എസ്. ഒാഫിസ്, ഡി.ടി.പി, ഫോേട്ടാഷോപ്, കോറൽഡ്രോ, വേഡ് പ്രോസസിങ്, ഡാറ്റാ എൻട്രി, ഫണ്ടമ​െൻറൽസ് ഒാഫ് കമ്പ്യൂട്ടർ, ഗൾഫ് പാക്കേജ് എന്നിവയിലാണ് പരിശീലനം. ഫോൺ 9037893148, 8891839165.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.