എസ്​.ഡി.പി.​െഎയോട്​ നിലപാട്​ കടുപ്പിച്ച്​ സി.പി.എമ്മും എൽ.ഡി.എഫും; ജൂലൈ 10ന്​ പ്രതിഷേധ കൂട്ടായ്​മ

തിരുവനന്തപുരം: എസ്.എഫ്.െഎ നേതാവി​െൻറ കൊലപാതകത്തെ തുടർന്ന് എസ്.ഡി.പി.െഎക്ക് എതിരെ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ സി.പി.എമ്മും എൽ.ഡി.എഫും. കലാപം സൃഷ്‌ടിക്കാനുള്ള എസ്.ഡി.പി.െഎ ശ്രമം തുറന്നുകാട്ടുക, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുക, വര്‍ഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിരോധം. ഇതി​െൻറ ഭാഗമായി ജൂലൈ 10ന്‌ നാലു മുതല്‍ ഏഴുവരെ ഏരിയ കേന്ദ്രങ്ങളില്‍ ജനകീയ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അറിയിച്ചു. അഭിമന്യുവി​െൻറ കൊലയാളി സംഘത്തെ പൂര്‍ണമായും അറസ്റ്റ് ചെയ്‌ത്‌ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സർക്കാർ കൈക്കൊള്ളണമെന്ന്‌ എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ. വിജയരാഘവൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ സംഘടിക്കണമെന്ന ചിന്ത വളര്‍ത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ്‌ എസ്‌.ഡി.പി.ഐ ശ്രമിക്കുന്നത്‌. ആര്‍.എസ്‌.എസും എസ്‌.ഡി.പി.ഐയും നാണയത്തി​െൻറ ഇരുവശങ്ങളാണ്‌. ഇത് സംഘ്പരിവാര്‍ ശക്തികളെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. കേരളത്തി​െൻറ മതനിരപേക്ഷ മനസ്സിന്‌ നേരെയാണ്‌ മതതീവ്രവാദികള്‍ കത്തിയാഴ്‌ത്തുന്നതെന്നും സെക്രേട്ടറിയറ്റ് പറഞ്ഞു. എസ്‌.ഡി.പി.ഐ നേതൃത്വം ഗൂഢാലോചന നടത്തിയും, കൊലപാതകം നടത്താന്‍ പരിശീലനം സിദ്ധിച്ചവരുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത്‌ നടത്തിയ അറുകൊലയാണിത്‌. വിദ്യാർഥികള്‍ പോലുമല്ലാത്ത ഒരു സംഘം ക്രിമിനലുകളുടെ നേതൃത്വത്തിലാണ്‌ അർധരാത്രി അക്രമം നടന്നത്‌. ഏകപക്ഷീയമായ അക്രമത്തെ വിദ്യാർഥി സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം വിചിത്രമാണ്‌. കലാലയങ്ങളില്‍ തീവ്രവാദ ശൈലിയില്‍ കൊലപാതകം നടത്തിയും ഭീകരത സൃഷ്ടിച്ചും ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണിവർ. കാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള മുസ്ലിം തീവ്രവാദസംഘടനകളുടെ രക്ഷാകര്‍തൃത്വത്തിലുള്ള ഈ സംഘടനയുടെ നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ കഴിയണം. കാമ്പസുകളെ വര്‍ഗീയ- തീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.