ജൂബിലിയുടെ നിറവിൽ ശാസ്​ത്രിനഗർ ​െറസിഡൻസ്​ അസോസിയേഷൻ

തിരുവനന്തപുരം: െറസിഡൻസ് അസോസിയേഷനുകൾ സജീവമല്ലാതിരുന്ന കാലത്ത് രൂപവത്കൃതമായ കരമന ശാസ്ത്രിനഗർ െറസിഡൻസ് അസോസിയേഷൻ സുവർണ ജൂബിലിയുടെ നിറവിൽ. സംസ്ഥാനത്തിൻറ വിവിധ ദേശങ്ങളിൽനിന്ന് ജോലിക്കായി തിരുവനന്തപുരത്ത് എത്തിയവർ അവരുടെ കൂട്ടായ്മയെന്ന നിലയിൽ 1968 ജൂൺ രണ്ടിനാണ് െറസിഡൻസ് അസോസിയേഷൻ രൂപവത്കരിച്ചത്. ശാസ്ത്രിനഗറിലെ 75 ശതമാനം താമസക്കാരും മറ്റ് ജില്ലകളിൽനിന്ന് എത്തിയവരാണ്. രണ്ട് ഒാഡിറ്റോറിയം, സ്കൂൾ, സഹകരണ സംഘം എന്നിവയൊക്കെ െറസിഡൻസ് അസോസിയേഷ​െൻറ ഭാഗമാണിന്ന്. 1971ൽ ലക്ഷ്മി അമ്മാളും മക്കളും സൗജന്യമായി നൽകിയ സ്ഥലത്താണ് അസോസിയേഷ​െൻറ ആസ്ഥാനം നിർമിച്ചത്. പിന്നീട് ചെറുതും വലുതുമായ രണ്ട് ഒാഡിറ്റോറിയങ്ങൾ നിർമിച്ചു. 1973ൽ ശാസ്ത്രിനഗർ സഹകരണ സംഘം രൂപവത്കരിച്ചതോടെ അതു മറ്റൊരു തുടക്കമായി. സഹകരണ ബാങ്കിന് സ്വന്തമായി വാങ്ങിയ സ്ഥലത്ത് റേഷൻ കട, പ്രൊവിഷൻ സ്റ്റോർ, സ്റ്റേഷനറി സ്റ്റോർ തുടങ്ങിയവ പ്രവർത്തിക്കുന്നു. മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങി ഒേട്ടറെ പ്രമുഖർ അസോസിയേഷൻ ഭാരവാഹികളായിരുന്നു. ഒരു വർഷം നീണ്ട ആഘോഷങ്ങൾക്കിടയിൽ വിവിധങ്ങളായ പരിപാടികൾ നടപ്പാക്കിയതായി സെക്രട്ടറി പി.ആർ. ശ്രീകുമാർ പറഞ്ഞു. 19 ആദ്യകാല അംഗങ്ങളെ ആദരിച്ചു. 50 വർഷം പൂർത്തിയാക്കിയ ദമ്പതികൾ, നാടകപ്രതിഭകൾ, ഗായകർ, ഡോക്ടർമാർ, നർത്തകർ തുടങ്ങി ശാസ്ത്രിനഗറിൽ താമസിക്കുന്ന വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു. വാദ്യോപകരണ സംഗീതമേള, മെഡിക്കൽ ക്യാമ്പ്, ഡോക്യുെമൻററി പ്രദർശനം എന്നിവയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.