പാര്‍ലമെൻറ്​ തെരഞ്ഞെടുപ്പ്​: സംഘടന പ്രവര്‍ത്തനം ശക്തമാക്കും ^കെ.എൻ. ബാലഗോപാൽ

പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പ്: സംഘടന പ്രവര്‍ത്തനം ശക്തമാക്കും -കെ.എൻ. ബാലഗോപാൽ കൊല്ലം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജില്ലയില്‍ ഇടതുമുന്നണിക്കുണ്ടായ വിജയം പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ പാര്‍ട്ടി സംഘടന പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ശക്തമാക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍. കൊല്ലം പ്രസ്‌ക്ലബി​െൻറ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടനപ്രവര്‍ത്തനം നടത്തുകയും ജനങ്ങള്‍ക്ക് ന്യായമായി തോന്നുന്ന കാര്യങ്ങള്‍ക്ക് പരിഗണനനല്‍കുകയും ചെയ്യും. എൽ.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തിയ സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളിലൊന്ന് ചാത്തന്നൂരായിരുന്നു. അവിടെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുമായി സഹകരിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി രണ്ടാമതെത്തിയത്. പകരം കൊല്ലം, കുണ്ടറ, ഇരവിപുരം മണ്ഡലങ്ങളില്‍ സഹായിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ജില്ലയിലെ വോട്ടര്‍മാര്‍ ഇതു മനസ്സിലാക്കി ഇടതുമുന്നണിക്ക് മൊത്തം സീറ്റും നൽകുകയായിരുന്നുവെന്ന് ബാലഗോപാല്‍ പറഞ്ഞു. ആർ.എസ്.പി മുന്നണി വിട്ടത് ഒറ്റദിവസം കൊണ്ടല്ലെന്നും മാസങ്ങൾക്ക് മുമ്പ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നും പിന്നീട് പീതാംബരക്കുറുപ്പ് വ്യക്തമാക്കിയിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയെയും സി.പി.എം ടാര്‍ഗറ്റ് ചെയ്തിട്ടില്ലെന്ന് ബാലഗോപാല്‍ പറഞ്ഞു. സി.പി.എം കൊല്ലം ഏരിയ സെക്രട്ടറി ഇക്ബാല്‍, പ്രസ്‌ക്ലബ് പ്രസിഡൻറ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു, വൈസ് പ്രസിഡൻറ് പി.ആർ. ദീപ്തി എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.