ശബരിമല തീർഥാടനയാത്ര 15ന്

കൊല്ലം: പട്ടാഴി വടക്കേക്കര ശ്രീശബരീശ ഭക്തസമിതിയുടെയും സഹോദരസഖ്യം ബാലവേദിയുടെയും ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് നടത്തുന്ന ആരംഭിക്കുമെന്ന് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് കഞ്ഞിസദ്യ, വിളക്ക്, ശബരിമല നേർക്കാഴ്‌ച എന്നിവയും സംഘടിപ്പിക്കും. ശബരിമല ദർശനം നടത്താൻ സാധിച്ചിട്ടില്ലാത്തവർക്ക് ഭക്തസമിതി പനയോല, മുള, ഈറ, ചളി തുടങ്ങിയവകൊണ്ട് അണിയിച്ചൊരുക്കുന്ന ശബരിമല നേർക്കാഴ്‌ച (ശബരിമലയുടെ മാതൃക) കാണാൻ 14ന് രാവിലെ എട്ടുമണി മുതൽ 18ന് വൈകീട്ട് അഞ്ച് മണിവരെ അവസരം ഉണ്ടാവും. ഞാറാഴ്‌ച വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യ പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ആനന്ദരാജൻ ഉദ്ഘാടനം ചെയ്യും. കോവിൽമല രാജാവ് രാമരാജമന്നാൻ, കോമഡി താരം ഉല്ലാസ് പന്തളം, ആർ.എൽ.വി രാമകൃഷ്‌ണൻ എന്നിവർ ശബരിമല നേർക്കാഴ്‌ച ഭദ്രദീപം തെളിക്കും. തുടർന്ന് മാജിക് ഷോ, നാടൻപാട്ട് എന്നിവ നടക്കും. ആഘോഷ കമ്മിറ്റി കൺവീനർമാരായ ബി. അജി, കെ. ശിവൻകുട്ടി, എം. ബിനു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.