'ഓപറേഷൻ ഷൈലോക് 2': നിരവധിപേർ അറസ്​റ്റിൽ​ 36,76,260 രൂപ പിടിച്ചെടുത്തു, 4000 രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെടുത്തു.

കൊല്ലം: അമിത പലിശക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് മാഫിയക്കെതിരായ നടപടിയുടെ ഭാഗമായി സിറ്റിയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളെ ഏകോപിപ്പിച്ച് 'ഓപറേഷൻ ഷൈലോക് 2'എന്ന പേരിൽ നടത്തിയ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽനിന്ന് നാലുപേർ അറസ്റ്റിലായി. 36,76,260 രൂപ പിടിച്ചെടുക്കുകയും ചെയ്തു. 4000 രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെടുത്തു. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിൽ തേവലക്കര മുള്ളിക്കാലമുറി കാക്കത്തോട്ടത്തിൽ വടക്കതിൽ റഷീദ് (50), കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മങ്ങാട് അറുനൂറ്റിമംഗലം സുകുമാര മന്ദിരത്തിൽ സുപ്രിയകുമാർ (50), ചവറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നീണ്ടകര ഫിഷർമെൻ കോളനി വടക്കേയറ്റത്ത് വീട്ടിൽ ജോയി (48), പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂചിക്കാരൻമുക്ക് തങ്ങളഴികം പുരയിടത്തിൽ ഐഷത്ത് (52) എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പുറമെ മെഴ്സിഡസ് ബെൻസ് അടക്കമുള്ള ആഡംബര വാഹനങ്ങൾ, നൂറു കണക്കിന് വാഹനങ്ങളുടെ ആർസി ബുക്കുകൾ, ഒപ്പിട്ട് തുകയെഴുതാത്ത ചെക്കുകൾ, മുദ്രപ്പത്രങ്ങൾ, ആധാരങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തു. പൊലീസ് പരിശോധന തഴവയിലും തൊടിയൂരിൽനിന്നും 4,50,000 രൂപയും ലക്ഷങ്ങളുടെ ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. കരുനാഗപ്പള്ളിയിൽ 18 സ്ഥലങ്ങളിൽ പരിശോധന കരുനാഗപ്പള്ളി: ഓപറേഷൻ ഷൈലോക്കിനോടനുബന്ധിച്ച് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 18 സ്ഥലങ്ങളിൽ പരിശോധന നടത്തി. തഴവയിൽനിന്ന് 4.50 ലക്ഷം രൂപയും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ നിരവധി മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. ഇവിടെ നിന്ന് രണ്ടുപേർ അറസ്റ്റിലായി. തഴവ ആവണിയിൽ ത്യാഗരാജൻ, തൊടിയൂർ, പുലിയൂർ വഞ്ചി വടക്ക്, സോപാനം മോഹനൻ എന്നിവരാണ് അറസ്റ്റിലായത്. 4.50 ലക്ഷം രൂപയും ബ്ലാങ്ക് ചെക്കുകളും ത്യാഗരാജ​െൻറ വീട്ടിൽനിന്ന് കണ്ടെടുത്തു. സോപാനം മോഹന​െൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒപ്പിട്ട നിരവധി മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. തൊടിയൂർ, മരുതൂർകുളങ്ങര, തഴവ, ആദിനാട് തുടങ്ങി 18 സ്ഥലങ്ങളിൽ പൊലീസ് രാവിലെ മുതൽ പരിശോധന നടത്തി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. രാജേഷ് കുമാർ എസ്.ഐമാരായ വി. ശിവകുമാർ, ജോതി കുമാർ, നൂർ മുഹമ്മദ്, ഹരി, ബഷീർ, പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.