എ.കെ.എസ്​.ടി.യു ജില്ല സമ്മേളനം ഇന്ന്​ തുടങ്ങും

കൊല്ലം: ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ ചവറ കെ.സി സ്മാരകത്തിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് ജില്ല നിർവാഹകസമിതി യോഗവും തുടർന്ന് ജില്ല കമ്മിറ്റി യോഗവും ചേരും. വൈകീട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക കൂട്ടായ്മ എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ െഎ. ഷിഹാബ് അധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ 9.30ന് ജില്ല പ്രസിഡൻറ് കുളക്കട വിജയകുമാർ പതാക ഉയർത്തും. ഉദ്ഘാടന സമ്മേളനം സി.പി.െഎ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.െഎ ജില്ല അസി. സെക്രട്ടറി ആർ. രാജേന്ദ്രൻ ഉദ്ഘാടനംചെയ്യും. കുളക്കട വിജയകുമാർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.