എ പ്ലസ്​ നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് സ്വർണമെഡൽ വിതരണം ചെയ്തു

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് േഗ്രഡ് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പ് ഏർപ്പെടുത്തിയ സ്വർണമെഡൽ വിതരണം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ 360 കുട്ടികൾക്കുള്ള മെഡൽ വിതരണം മണ്ണന്തല അംബേദ്കർ ഭവനിൽ പട്ടികജാതി പട്ടികവർഗ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും മാത്രമേ പട്ടിക വിഭാഗങ്ങൾക്ക് മുന്നേറാൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതിനായി ഒട്ടനേകം പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. വിദ്യാർഥികൾ അക്കാദമിക് മികവ് പുലർത്തുക മാത്രമാണ് വേണ്ടത്. ചെലവുകളെല്ലാം സർക്കാർ വഹിക്കുന്നതരത്തിൽ വിപുലമായ പദ്ധതികൾ വകുപ്പ് നടപ്പിലാക്കിവരുന്നുണ്ട്. വിദേശപഠനം, വിദേശ തൊഴിൽ ഉൾപ്പെടെയുള്ള സാധ്യതകൾ കുട്ടികൾ ഉപയോഗപ്പെടുത്തണം. ഇക്കാര്യത്തിൽ ഇവിടെ നിലവിലില്ലാത്ത കോഴ്സുകൾ അംഗീകാരമുള്ള വിദേശ സർവകലാശാലകളിൽ പഠിക്കണമെന്ന നിബന്ധന മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു. നിരവധി സ്കോളർഷിപ്പുകളും നിലവിലുണ്ട്. ലംപ്സം ഗ്രാൻറിനൊപ്പം 2000 രൂപ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും സർക്കാർ നൽകുന്നുണ്ട്. എം.ആർ.എസുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവി​െൻറ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പാലക്കാട്ടെ പട്ടികവിഭാഗങ്ങൾക്കായുള്ള മെഡിക്കൽ കോളജ് ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 760 കുട്ടികളാണ് സ്വർണമെഡലിന് അർഹരായത്. ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ഗീത ഗോപാൽ, കൗൺസിലർ എൻ. അനിൽകുമാർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.