അധ്യാപികമാർക്ക്​ സാരിക്ക് മുകളിൽ കോട്ട് വേണമെന്ന് നിർബന്ധിക്കാനാവില്ല ^-വനിത കമീഷൻ

അധ്യാപികമാർക്ക് സാരിക്ക് മുകളിൽ കോട്ട് വേണമെന്ന് നിർബന്ധിക്കാനാവില്ല -വനിത കമീഷൻ തിരുവനന്തപുരം: സ്കൂൾ അധ്യാപികമാർ സാരിക്ക് മുകളിൽ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റർമാരോ മാനേജർമാരോ നിർബന്ധിക്കാൻ പാടില്ലെന്ന് കേരള വനിത കമീഷൻ. പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യാപികമാരുടെ വേഷത്തി​െൻറ കാര്യത്തിൽ പുറപ്പെടുവിച്ച സർക്കുലറിന് വിരുദ്ധമായ നിർദേശങ്ങൾ നൽകാൻ സ്ഥാപന അധികൃതർക്ക് അധികാരമില്ലെന്ന് കമീഷൻ അംഗം ഷാഹിദ കമാൽ ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സ​െൻറ് മേരീസ് ഹൈസ്കൂൾ അധ്യാപിക ബീന നൽകിയ പരാതിയിലാണ് ഈ നിർദേശം. മാനേജറുടെ നിർദേശം പാലിക്കാനാകാത്ത അധ്യാപികക്കെതിരെ സ്കൂൾ അധികൃതർ നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് വനിത കമീഷന് പരാതി നൽകിയത്. ഇതുസംബന്ധിച്ച് ആനിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കമീഷനോട് നടപടി ആവശ്യപ്പെട്ടിരുന്നു. പുരുഷ അധ്യാപകർക്കോ ഓഫിസ് ജീവനക്കാർക്കോ ഓവർകോട്ട് ഏർപ്പെടുത്തിയിരുന്നില്ലെന്ന് പരാതിയിൽ പറഞ്ഞു. കമീഷനംഗം സ്കൂളിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.