തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ ബാലൻ ചികിത്സാസഹായം തേടുന്നു. കരമന മേലാറന്നൂർ ടി.സി 23/1186-(5) കാവുവിള വീട്ടിൽ എൻ.എം. ശ്രീജയുടെ മകൻ അതുൽ എ.എസ് (11) ആണ് വൃക്കകൾ തകരാറിലായി സഹായം തേടുന്നത്. പട്ടം സെൻറ്മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാസങ്ങൾക്ക് മുമ്പ് തുടർച്ചയായ വയറുവേദനയും, ശരീരം നീരുവന്ന് അമിതമായ ക്ഷീണവും ഉണ്ടായതിനെതുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കകയായിരുന്നു. പരിശോധനയിൽ രണ്ട് വൃക്കകളും തകരാറിലായെന്ന് കണ്ടെത്തുകയും മാറ്റിവെക്കണമെന്നും ഡോക്ടർ നിർദേശിച്ചു. പിതാവ് ഉപേക്ഷിച്ച അതുലിെൻറ ഭാരിച്ച ചികിത്സാചെലവ് താങ്ങാനാകാതെ വലയുകയാണ് മാതാവ്. മേലാറന്നൂർ പ്രദേശെത്ത ഗാന്ധിജി നഗർ റസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ അതുലിെൻറ തുടർചികിത്സക്ക്, ഉദാരമതികളായ സന്മനസ്സുള്ളവരുടെ സാമ്പത്തിക സഹായം അഭ്യർഥിച്ച് കൈമനം എസ്.ബി.െഎ ബ്രാഞ്ചിൽ മാതാവ് എൻ.എം. ശ്രീജയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67223908954. IFSC Code: SBI N0070031. ഫോൺ: 9605456128.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.