അപ്രതീക്ഷിതമായി വിമാന സർവിസ് റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

വള്ളക്കടവ് (തിരുവനന്തപുരം): അപ്രതീക്ഷിതമായി വിമാന സർവിസ് റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ബുധനാഴ്ച രാവിലെ 8.30ന് തിരുവനന്തപുരത്തുനിന്ന് 140 യാത്രക്കാരുമായി മസ്കത്തിലേക്ക് പോകേണ്ടിയിരുന്ന ജെറ്റ് എയർവേസ് സർവിസാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. സാങ്കേതിക തകരാറാണ് കാരണമായി പറഞ്ഞത്. മണിക്കൂറുകൾക്ക് മുേമ്പ എമിേഗ്രഷൻ, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർ ഇതോടെ വലഞ്ഞു. ഒരു മണിക്കൂർ െെവകി 9.30നേ പുറപ്പെടുകയുള്ളൂവെന്ന് ആദ‍്യം അറിയിപ്പ് നൽകിയിരുന്നു. എന്നാൽ,10 മണി കഴിഞ്ഞിട്ടും സർവിസ് ആരംഭിക്കാത്തതോടെ യാത്രക്കാർ പ്രതിഷേധിക്കാൻ തുടങ്ങി. ഇതോടെ 12 മണിക്ക് വിമാനം പുറപ്പെടുമെന്ന് എയർെെലൻസ് അധികൃതർ വീണ്ടും അറിയിപ്പ് നൽകി. 12 മണി കഴിഞ്ഞിട്ടും പുറപ്പെടാതെ വന്നതോടെ യാത്രക്കാർ പ്രതിഷേധവുമായി വീണ്ടും രംഗത്തിറങ്ങി. ഇതോടെ സർവിസ് റദ്ദാക്കിയതായി എയർെെലൻസ് അധികൃതർ അറിയിക്കുകയായിരുന്നു. യാത്രക്കാരിൽ ചിലരുടെ വിസ കാലാവധി തീരാൻ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളതെന്നും അതിനാൽ തങ്ങളെ അടിയന്തരമായി മസ്കത്തിൽ എത്തിക്കാനുള്ള ബദൽ സംവിധാനം ഒരുക്കണമെന്നുമായി ആവശ്യം. മണിക്കൂറുകൾ കഴിഞ്ഞിട്ടും എയർെെലൻസ് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ യാത്രക്കാർ എയർെെലൻസ് കൗണ്ടറിനു മുന്നിൽ പ്രതിഷേധിക്കാൻ തുടങ്ങി. ഇതോടെ റദ്ദാക്കിയ സർവിസ് നാളെ നടത്തുമെന്നും വീടുകളിൽ പോയിവരുന്നവർക്ക് ഒരു ഭാഗത്തേക്കുള്ള വാഹന കൂലി നൽകാമെന്നും എയർെെലൻസ് അധികൃതർ അറിയിച്ചു. അടിയന്തരമായി പോകേണ്ടവരെ ബുധനാഴ്ച രാത്രിയിൽ ഉള്ള ജെറ്റ് എയർവേസിൽ കയറ്റിവിടാമെന്ന് ഉറപ്പ് നൽകിയതോടെയാണ് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.