'വ്യാപാരികളിൽനിന്ന് അമിത ഫീസ്​ ഇൗടാക്കുന്നത്​ നിയമപരമായി നേരിടും'

കൊല്ലം: അമിത ലൈസൻസ് ഫീസ് ഇൗടാക്കുന്ന ഉദ്യോഗസ്ഥരെ നിയമപരമായി നേരിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) സംസ്ഥാന സെക്രട്ടറി നിജാം ബഷി അറിയിച്ചു. സർക്കാർ പുറത്തിറക്കിയ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ മാത്രം ലൈസൻസ് ഫീസ് ഇൗടാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. എന്നാൽ, സ്വന്തംനിലയിൽ 12 ഇരട്ടിയിലധികം ഫീസ് വർധന വരുത്തിയ തദ്ദേശസ്ഥാപനങ്ങൾ കടുത്ത നിയമലംഘനമാണ് നടത്തുന്നത്. സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ പ്രസിഡൻറ് കെ. ഹസൻകോയ അധ്യക്ഷത വഹിച്ചു. സി.എച്ച്. അലിക്കുട്ടി, എം. നസീർ, ടി.എഫ്. സെബാസ്റ്റ്യൻ, നിജാം ബഷി, എസ്.എസ്. മനോജ്, വൈ. സാമുവൽകുട്ടി, ലിജോ പി.ജോസ്, എ. മുഹമ്മദ് ആരിഫ്, ആർ. വിജയൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.