അഭ്യന്തര വകുപ്പ് സി.പി.ഐ ഏറ്റെടുക്കണം ^ജി. ദേവരാജന്‍

അഭ്യന്തര വകുപ്പ് സി.പി.ഐ ഏറ്റെടുക്കണം -ജി. ദേവരാജന്‍ തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എം തയാറാകുന്നില്ലെങ്കില്‍ കേരള സി.പി.എമ്മിന് ബംഗാള്‍ സി.പി.എമ്മി​െൻറ അവസ്ഥ വരുമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. അധികാരത്തി​െൻറ അഹങ്കാരത്തില്‍ എതിരാളികളെ കൊന്നൊടുക്കിയും കൃഷിഭൂമി ബലംപ്രയോഗിച്ച് പിടിച്ചെടുത്തും ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ അവഗണിച്ചും മുന്നോട്ടുപോയതി​െൻറ തിക്തഫലമാണ്‌ ഇന്ന് ബംഗാള്‍ സി.പി.എം അനുഭവിക്കുന്നത്. പിണറായി വിജയന് അഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കാനുള്ള ധാർമികാവകാശം നഷ്ടമായിരിക്കുകയാണ്. അഭ്യന്തരവകുപ്പ് സി.പി.ഐ ഏറ്റെടുക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.