ആർ.എസ്​. ഉണ്ണി അനുസ്​മരണം

കൊല്ലം: മുൻ മന്ത്രിയും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന ആർ.എസ്. ഉണ്ണിയുടെ 19ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചിന്നക്കട ശ്രീകണ്ഠൻ നായർ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. മികച്ച ട്രേഡ് യൂനിയൻ നേതാവിനുള്ള പ്രഥമ ആർ.എസ്. ഉണ്ണി ഫൗണ്ടേഷൻ പുരസ്കാരം ടി.എം. പ്രഭക്ക് മുൻ എം.എൽ.എ എസ്. ത്യാഗരാജൻ നൽകി. ആർ.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എസ്. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജെ. മധു, കെ.പി. ഉണ്ണികൃഷ്ണൻ, സി.പി. സുധീഷ്കുമാർ, പി. സദാനന്ദൻ, ഫ്രാൻസി ജോൺ, എസ്. ലാലു, അജിത് അനന്തകൃഷ്ണൻ, മീനാകുമാരി, ജെസ്റ്റിൻ ജോൺ, ആർ. അജിത്ത്, എസ്. രാജശേഖരൻ, ആർ. സുനിൽ, കിളികൊല്ലൂർ ശ്രീകണ്ഠൻ, കോക്കാട് റഹീം, വാഴയിൽ അസീസ്, ബാബുജോസഫ്, പി.പി. വിജയൻ, രാമകൃഷ്ണപിള്ള, ദിലീപ് മാഗല ഭാനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.