കൊല്ലം: ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലെ വരുമാനത്തിെൻറ ഗ്രാഫ് താഴേക്ക്. മത്സ്യലഭ്യത കുറഞ്ഞതടക്കം വിവിധ കാരണങ്ങൾമൂലം നീണ്ടകര, തങ്കശ്ശേരി തുറമുഖങ്ങളിൽ 2016-17 വർഷത്തെ വരുമാനം 93.11 ലക്ഷം മാത്രമാണ്. 2015-16 വർഷത്തിൽ 199.02 ലക്ഷമായിരുന്നതാണ് തൊട്ടടുത്ത വർഷം ഗണ്യമായി കുറഞ്ഞത്. സംസ്ഥാന ആസൂത്രണ ബോർഡിെൻറ 2017ലെ സാമ്പത്തിക അവലോകന റിേപ്പാർട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. നീണ്ടകരയിൽ 2013-14 വർഷം 338.70 ലക്ഷത്തിെൻറ വരുമാനമാണുണ്ടായിരുന്നത്. 2014-15ൽ ഇത് 154.58 ലക്ഷമായി കുറഞ്ഞെങ്കിലും 2015-16ൽ കാര്യമായ വർധന നേടാനായി. തങ്കശ്ശേരിയിൽ 2016-17 വർഷത്തെ വരുമാനം 11.14 ലക്ഷം മാത്രമാണ്. സമീപ വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2013-14ൽ 42.77 ലക്ഷവും 2014-15ൽ 46.58 ലക്ഷവുമായിരുന്നു തങ്കശ്ശേരിയിലെ വരുമാനം. 2015-16 വർഷത്തിൽ 39.88 ലക്ഷമായി വരുമാനം കുറഞ്ഞു. അതേസമയം, വിഴിഞ്ഞം, പുതിയാപ്പ, മാപ്പിളബെ, ചോംബാൽ, കായംകുളം, ചെറുവത്തൂർ, വെള്ളയിൽ, അഴീക്കൽ തുടങ്ങിയ മറ്റ് മത്സ്യബന്ധന തുറമുഖങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ കുറവുണ്ടായിട്ടില്ല. വിഴിഞ്ഞത്ത് 2015-16 വർഷത്തിൽ 10.19 ലക്ഷമായിരുന്ന വരുമാനം 2016-17ൽ 15.64 ലക്ഷമായി ഉയർന്നു. കായംകുളത്ത് 2015-16 വർഷം 29.17 ലക്ഷവും 2016-17 വർഷം 26.44 ലക്ഷവുമായിരുന്നു വരുമാനം. മത്സ്യ കയറ്റുമതി വരുമാനത്തിൽ 2016-17 വർഷം സംസ്ഥാനം മുൻ വർഷത്തെ അപേക്ഷിച്ച് േനട്ടമുണ്ടാക്കിയെങ്കിലും നീണ്ടകരയടക്കമുള്ള പ്രധാന തുറമുഖങ്ങളിൽ അതിെൻറ പ്രതിഫലനമുണ്ടായില്ല. കഴിഞ്ഞ വർഷം 159141 മെട്രിക്ടൺ കയറ്റുമതിവഴി 5008 കോടിയായിരുന്നു വരുമാനം. 2015-16ൽ 149138 മെട്രിക് ടൺ കയറ്റുമതി ചെയ്ത് 4644 കോടി വരുമാനം നേടിയിരുന്നു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.