സംഘ്​പരിവാർ ഫാഷിസ​​ം: ആശയ പ്രത്യാക്രമണം ലക്ഷ്യമിട്ട്​ പുതുക്കിപ്പണിത്​ പു.ക.സ

\Bഷാജി എൻ. കരുൺ പ്രസിഡൻറ്, അശോകൻ ചരുവിൽ ജനറൽ സെക്രട്ടറി സ്വന്തം ലേഖകൻ\B തിരുവനന്തപുരം: സംഘ്പരിവാർ ഫാഷിസത്തിനെതിരെ പ്രതിരോധം മാത്രം പോരാ, ആശയപരമായ പ്രത്യാക്രമണം നടത്തണമെന്ന നിലപാടിലേക്ക് പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ). സംഘത്തിൻറ ചരിത്രത്തിലാദ്യമായി സാഹിത്യമേഖലക്ക് പുറത്തുള്ള ഒരാൾ സംസ്ഥാന പ്രസിഡൻറ് ആയി- ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ. അശോകൻ ചരുവിലാണ് പുതിയ ജനറൽ സെക്രട്ടറി. പു.ക.സ സംസ്ഥാന കൺവെൻഷനിലാണ് തീരുമാനം. സംഘ്പരിവാറി​െൻറ വിേദ്വഷരാഷ്ട്രീയം ദേശീയ, സംസ്ഥാന തലത്തിൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ പു.ക.സയുടെ ഇടപെടൽ കൂടുതൽ സജീവമാക്കണമെന്ന വിലയിരുത്തലാണ് സി.പി.എം സംസ്ഥാനനേതൃത്വത്തിന്. പു.ക.സ നിലപാടുകൾക്ക് മൂർച്ച പോരാ എന്ന വിമർശനവും പാർട്ടിക്കുള്ളിലുണ്ടായി. തുടർന്നാണ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവി​െൻറ കാർമികത്വത്തിൽ പു.ക.സയെ സജീവമാക്കാൻ ഇടപെടൽ ഉണ്ടായത്. ഞായറാഴ്ചത്തെ കൺവെൻഷനിലും രാജീവ് സംബന്ധിച്ചു. നിലവിലെ പ്രസിഡൻറായിരുന്ന വൈശാഖൻ സാഹിത്യ അക്കാദമി അധ്യക്ഷനായ സാഹചര്യത്തിലാണ് സ്ഥാനം ഒഴിഞ്ഞത് എന്നാണ് വിശദീകരണം. അേദ്ദഹം കൺവെൻഷനിലും സംബന്ധിച്ചില്ല. ഒരു ദശാബ്ദത്തിന് ശേഷം ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് പ്രഫ. വി.എൻ. മുരളിയും ഒഴിഞ്ഞു. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഒഴിവാക്കണമെന്ന് മുരളി ആവശ്യപ്പെട്ടു. പു.ക.സയുടെ തലപ്പത്തേക്ക് വരണമെന്ന സി.പി.എം നേതൃത്വത്തി​െൻറ ആവശ്യത്തിന് ഒടുവിൽ ഷാജി എൻ. കരുൺ വഴങ്ങി. വിവിധ സർഗാത്മകമേഖലയെ പ്രതിനിധീകരിക്കുന്ന 14 പേരെയാണ് സംസ്ഥാനസമിതിയിൽ പുതുതായി ഉൾപ്പെടുത്തിയത്: പ്രഫ. ഒ.ജി. ഒലീന, ഡോ. നീനാ പ്രസാദ്, സഹീർ അലി, പുഷ്പവതി, മ്യൂസ്മേരി, സന്തോഷ് ഏച്ചിക്കാനം, പ്രസന്നൻ, കരിവള്ളൂർ മുരളി, ഡോ. എം.എ. സിദ്ദീഖ്, ഡോ. മിനി പ്രസാദ്, വിധു വിൻസൻറ്, പ്രഭാകരൻ പഴശ്ശി, മേബിൾ മോഹനൻ, അയിലം ഉണ്ണികൃഷ്ണൻ. ഫാഷിസത്തെ പ്രതിരോധിക്കുന്നതി​െൻറ ഭാഗമായി താഴെതട്ടിൽ ചെറിയ കൂട്ടായ്മകൾ സംഘടിപ്പിച്ച് നിലവിലെ ദേശീയസാഹചര്യം വിശദീകരിച്ച് ഇടപെടാനാണ് തീരുമാനം. െറസിഡൻറ്സ് അസോസിയേഷൻ അടക്കമുള്ളവ ഇടപെടലി​െൻറ തലമായി സംഘം തിരിച്ചറിയുന്നു. വൈസ് പ്രസിഡൻറുമാർ: പ്രഫ.വി.എൻ. മുരളി, എസ്. രമേശൻ, ഏഴാച്ചേരി രാമചന്ദ്രൻ, എ. ഗോകുലചന്ദ്രൻ, പുരുഷൻ കടലുണ്ടി എം.എൽ.എ, ജാനമ്മ കുഞ്ഞുണ്ണി, ഡോ.എസ്. രാജശേഖരൻ, പി.വി.കെ. പനയാൽ, ടി.ഡി. രാമകൃഷ്ണൻ, ഇ.പി. രാജഗോപാൽ. സെക്രട്ടറിമാർ: കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സുജാ സൂസൻ ജോർജ്, സീതമ്മാൾ, വി.കെ. ജോസഫ്, സി.ആർ. ദാസ്, വിനോദ് വൈശാഖി, എം.എം. നാരായണൻ, പി.എസ്. ശ്രീകല, ജി.പി. രാമചന്ദ്രൻ. ട്രഷറർ: ടി.ആർ. അജയൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.