വിദ്യാർഥി പ്രതിഭകളെ ആദരിച്ചു

ഓയൂർ: അഖിലകേരള കുറവർ മഹാസഭ കൊട്ടാരക്കര താലൂക്ക് യൂനിയ​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദിച്ചൻ പുരസ്കാരം നൽകി ആദരിച്ചു. കോട്ടയം കെ.എസ്.ഇ.ബി സബ് എൻജിനീയർ സുജ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കെ.എം.എസ് താലൂക്ക് യൂനിയൻ സെക്രട്ടറി എൻ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. യൂനിയൻ പ്രസിഡൻറ് വാളിയോട് സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. കുളക്കട രവി മുഖ്യ പ്രഭാഷണം നടത്തി. ആർ. കൃഷ്ണൻകുട്ടി, എം.എൻ. നകുലൻ, കട്ടയിൽ ബാബു, തലച്ചിറ നാണു, പുലമൺ നാരായണൻ, സദാനന്ദപുരം ബാബു എന്നിവർ സംസാരിച്ചു. അക്രമത്തോട് അതേ രീതിയിൽ പ്രതികരിക്കുന്നതല്ല ഇസ്ലാമി​െൻറ രീതി -വി.ടി. അബ്ദുല്ലക്കോയ തങ്ങൾ കുളത്തൂപ്പുഴ: അക്രമത്തോട് അതേ രീതിയിൽ പ്രതികരിക്കുന്നതല്ല ഇസ്ലാമി​െൻറ രീതിയെന്നും കാര്യങ്ങളെ മനസ്സിലാക്കി സഹിഷ്ണുതയിൽ അധിഷ്ഠിതമായ മാർഗത്തിലൂടെ നേരിടുകയാണ് വേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ. കുളത്തൂപ്പുഴ ടൗൺ മസ്ജിദ് ആൻഡ് ഇസ്ലാമിക് സ​െൻററി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിലെ എല്ലാ ഗോളങ്ങളെയും ശക്തിയെയും നിയന്ത്രിച്ച് നിലനിൽപ്പിനാധാരമായ മാർഗനിർദേശങ്ങൾ നൽകി പരിപാലിക്കുന്ന അദൃശ്യ ശക്തിയായ ദൈവികതയെ മനുഷ്യൻ അംഗീകരിക്കേണ്ടതാണെന്നും പ്രവർത്തനങ്ങളിൽ ദൈവത്തെ സൂക്ഷിക്കേണ്ട ബാധ്യത അവനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. 'വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളും മുസ്ലിം ഉമ്മത്തി​െൻറ ബാധ്യതയും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എച്ച്. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഉച്ചക്കു ശേഷം 'സംതൃപ്ത കുടുംബ ജീവിതത്തിനു ഇസ്ലാമി​െൻറ അധ്യാപനങ്ങൾ' വിഷയത്തിൽ സുലൈമാൻ അസ്ഹരി ക്ലാെസടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോക്ടർ അബ്ദുൽ കലാം ആസാദ്, മൊയ്തീൻ കുഞ്ഞ് ഉസ്താദ്, ഫയാസ് എസ്. മുഹമ്മദ്, മുഹമ്മദ് യാസീൻ, അഫ്ലഹ് ഫിറോസ് എന്നിവരെ ആദരിച്ചു. കുളത്തൂപ്പുഴ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ജാഫർ ഹാജി, മൈലമൂട് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എ. ജമാലുദ്ദീൻ, അബ്ദുസ്സമദ്, എ. സൈനുദ്ദീൻ, അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.