വെളിനല്ലൂരിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി

(ചിത്രം) ഓയൂർ: . ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഇത്തിക്കരയാറ്റിലെ മരഞ്ചുഴി കടവിലാണ് തർപ്പണം നടന്നത്. പുലർച്ച ബലിപ്പുരയിലേക്ക് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഒരേസമയം 1500 പേർക്കിരിക്കാവുന്ന മൂന്ന് പന്തലുകളാണ് സജ്ജീകരിച്ചിരുന്നത്. കോഴിക്കോട് ഭരദ്വാജാശ്രമം ബാലൻ ശാസ്ത്രികൾ ബലി കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ആറ്റിൽ വെള്ളം കൂടുതലായതിനാൽ അപകടം ഒഴിവാക്കാൻ പ്രത്യേകം കയർ കെട്ടിത്തിരിച്ചിരുന്നു. തർപ്പണത്തിനുശേഷം അന്നദാനവും മെഡിക്കൽ, ഫയർഫോഴ്സ്, പൊലീസ് സംഘങ്ങളുടെ സേവനവും ഉണ്ടായിരുന്നു. ബലികർമങ്ങൾക്ക് 12,000 പൂജാകിറ്റുകൾ ഒരുക്കിയിരുന്നതായി ക്ഷേത്രം ഉപദേശകസമിതി പ്രസിഡൻറ് രഞ്ജിത്ത്, സെക്രട്ടറി ടി.കെ. മനു എന്നിവർ അറിയിച്ചു. 'ലൈഫ്' പദ്ധതിയിൽ വീടുവെച്ച് കടക്കെണിയിലാകരുത് -മന്ത്രി (ചിത്രം) പുനലൂർ: സർക്കാറി​െൻറ ഭവനപദ്ധതിയായ 'ലൈഫി'ൽനിന്ന് ലഭിക്കുന്ന തുകയുടെ കൂടെ പലിശക്കെടുത്തും വീട് പൂർത്തിയാക്കി കടക്കെണിയിൽ അകപ്പെടരുതെന്ന് മന്ത്രി കെ. രാജു. ആര്യങ്കാവ് പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തി​െൻറ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നൽകുന്ന നാലു ലക്ഷത്തിൽ പൂർത്തിയാക്കാൻ പറ്റുന്ന വീട് നിർമിച്ചാൽ കടംവരുകയില്ല. നിർമാണച്ചെലവ് കുറക്കുന്നതിനു പഞ്ചായത്തിലെ തൊഴിലുറപ്പുകാരെക്കൊണ്ട് സിമൻറ് കട്ടകൾ നിർമിച്ചുവാങ്ങണം. ഇതുമൂലം കുറഞ്ഞ ചെലവിൽ ഗുണമുള്ള കട്ട ലഭിക്കുകയും തൊഴിലുറപ്പുകാർക്ക് ജോലിയുമാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം എന്‍.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. അഞ്ചൽ ബ്ലോക്ക് പ്രസിഡൻറ് രഞ്ജുസുരേഷ് അധ്യക്ഷതവഹിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രദീപ്, വൈസ് പ്രസിഡൻറ് ഗീത ഓമനക്കുട്ടൻ, മെംബർമാരായ അച്ചൻകോവിൽ സുരേഷ്ബാബു, മിനിമോൾ പാൽരാജ്, സണ്ണിജോസഫ്, ബിനുമാത്യു, ഐ. മൻസൂർ, ഗീതസുകുനാഥ്, പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. നൗഫൽ എന്നിവർ സംസാരിച്ചു. കർഷകജാഥ സമാപിച്ചു ഓയൂർ: കേരള കർഷക സംഘം ജില്ല പ്രസിഡൻറ് സി. ബാൾഡുവിൻ നയിച്ച കിഴക്കൻ മേഖല ജാഥയുടെ സമാപനം സംസ്ഥാന ജോയൻറ് സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സൈജു അധ്യക്ഷതവഹിച്ചു. കൺവീനർ എം. അൻസർ, ബിജു കെ. മാത്യു, രാജഗോപാലൻ നായർ, ശാന്തിനി, പി. ഷാജി, എ. മജീദ്, കൃഷ്ണചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.