സ്വാതന്ത്ര്യസമര ക്വിസ്​-പ്രസംഗ മത്സരം

കുണ്ടറ: മൺറോതുരുത്ത് പേഴുംതുരുത്ത് ഗുരുദേവ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ജില്ലതല ക്വിസ് മത്സരവും നടത്തും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഗ്രന്ഥശാല ഹാളിലാണ് മത്സരം. 'ഇന്ത്യൻ സ്വാതന്ത്ര്യസമരം' വിഷയത്തിൽ നടത്തുന്ന മത്സരത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾതല വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ.9400543004. വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. ഹൈസ്കൂൾ വിദ്യാർഥികൾക്ക് നടത്തുന്ന പ്രസംഗ-ദേശഭക്തിഗാന മത്സരങ്ങൾ രാവിലെ 10ന് ആരംഭിക്കും. ക്വിസ് മത്സരം ഉച്ചക്ക് 1.30നും ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന കുട്ടികൾ പ്രഥമാധ്യാപക​െൻറ സാക്ഷ്യപത്രം കൊണ്ടുവരണം. ഫോൺ:9447304682. 'രാമായണ ചിന്തകൾ' സെമിനാർ കുണ്ടറ: സംസ്കൃത സംഘത്തി​െൻറ ആഭിമുഖ്യത്തിൽ എഴുകോൺ വിവേകോദയം സംസ്കൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'രാമായണ ചിന്തകൾ' വിഷയത്തിൽ സെമിനാർ നടത്തും. ഞായറാഴ്ച രണ്ടിന് മേയർ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. പ്രഫ.വി. മാധവൻപിള്ള വിഷയം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.