അമിതതോതിൽ വിഷപ്പുക: പെരുമഴ വകവെക്കാതെ പാതിരാത്രിയിൽ ജനങ്ങളുടെ പ്രതിഷേധം

കുണ്ടറ: നാന്തിരിക്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽനിന്ന് അമിതതോതിൽ വിഷപ്പുക ഉയർന്നതിനെതുടർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട ജനങ്ങൾ പാതിരാത്രി പെരുമഴ വകവെക്കാതെ കമ്പനിയിലെത്തി പ്രതിഷേധിച്ചു. ആക്രി ഉരുക്കി കമ്പിയാക്കുന്ന 'കെ.പി മെറ്റൽസ് ആൻഡ് അലോയിസ് ലിമിറ്റഡ്' എന്ന കമ്പനിയിൽനിന്നാണ് വിഷപ്പുകയും വിഷദ്രാവകങ്ങളും ജനവാസകേന്ദ്രത്തിലേക്ക് കടത്തിവിട്ടത്. തിങ്കളാഴ്ച രാത്രി എേട്ടാടെ പുകശല്യം അസഹ്യമാവുകയും കുട്ടികൾക്ക് ഉൾപ്പെടെ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രദേശവാസികൾ കമ്പനിയിലെത്തി പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. രാത്രി രണ്ടുമണിവരെ നാട്ടുകാർ ഈ ആവശ്യവുമായി ഫാക്ടറിയിൽ കുത്തിയിരുന്നെങ്കിലും അധികൃതർ കുലുങ്ങിയില്ല. തുടർന്ന്, കുണ്ടറ പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയതി​െൻറ അടിസ്ഥാനത്തിൽ പുലർച്ചെ 2.30ഓടെ സമരക്കാർ വീടുകളിലേക്ക് മടങ്ങി. കമ്പനിയുടെ പരിസ്ഥിതിമലിനീകരണത്തിനെതിരെ നാട്ടുകാർ കാൽ നൂറ്റാണ്ടിനിടെ പലതവണ ആക്ഷൻ കൗൺസിലും മറ്റും രൂപവത്കരിച്ച് സമരങ്ങൾ നടത്തിയെങ്കിലും മാനേജ്മ​െൻറും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളും ചേർന്ന് അതെല്ലാം തകർക്കുകയായിരുന്നു. സമരത്തിന് നേതൃത്വം നൽകിയവർക്ക് കമ്പനിയിൽ ജോലികൊടുത്തും ചിലർക്കൊക്കെ പണം നൽകിയും സമരം പൊളിക്കുകയായിരുന്നുെവന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മലിനീകരണ നിയന്ത്രണ ബോർഡി​െൻറ സർട്ടിഫിക്കറ്റ് കമ്പനിക്കില്ലെന്നും സമരക്കാർ ആരോപിക്കുന്നു. കമ്പനി തുടങ്ങിയകാലത്തെ രേഖകൾ ലഭ്യമല്ലെന്നാണ് പെരിനാട് പഞ്ചായത്തി​െൻറ വിശദീകരണമെന്നും സമരക്കാർ പറയുന്നു. കമ്പനി ഉണ്ടാക്കുന്ന മാലിന്യം അർബുദം, ശ്വാസകോശരോഗങ്ങൾ, ത്വക്ക് രോഗം, വൃക്കരോഗം ഉൾപ്പെടെ പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. രോഗത്തി​െൻറ തീവ്രതയും വ്യാപനവും മനസ്സിലാക്കാൻ ആരോഗ്യ ക്യാമ്പുകളും ആരോഗ്യ സർവേയും നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. ജില്ല കലക്ടർക്കും കുണ്ടറ പൊലീസിലും സമരക്കാർ പരാതി നൽകിയിട്ടുണ്ട്. കമ്പനി ഒരു മാസമായി പ്രവർത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതിയില്ലാതെ കുണ്ടറ: ഒരു പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾക്ക് മാരകരോഗം നൽകി തുടരുന്ന കുണ്ടറയിലെ 'കെ.പി മെറ്റൽസ് ആൻറ് അലോയിസ് ലിമിറ്റഡിനെ' സംരക്ഷിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തുകളിക്കുന്നു. ഇപ്പോൾ കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതിപത്രമില്ലെന്നും പ്രവർത്തനം നിർത്തിവെപ്പിക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണെന്നും കമ്പനിയിലെ മലിനീകരണം പരിശോധിക്കാനെത്തിയ മലിനീകരണ നിയന്ത്രണബോർഡ് അസി.എൻവയൺമ​െൻറ് എൻജിനീയർ റെയിച്ചൽ തോമസ്. ലൈസൻസ് നൽകുമ്പോൾ മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതിപത്രം ഉണ്ടായിരുന്നെന്നും അതി​െൻറ കാലാവധി കഴിഞ്ഞതിനാൽ ഫാക്ടറി ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വെള്ളിയാഴ്ചക്കകം അനുമതിപത്രം എത്തിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് വ്യക്തമാക്കി. രാവിലെ 11ഓടെ നാന്തിരിക്കലിലെ ഫാക്ടറിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമ​െൻറ് അസി. എൻജിനീയർ റെയ്ച്ചലും അസി.എൻജിനീയർ രാജലക്ഷ്മിയും എത്തിയ വിവരം അറിഞ്ഞ് പ്രദേശവാസികൾ ഫാക്ടറിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇവർ എത്തുന്ന വിവരമറിഞ്ഞ് ഫാക്ടറി പ്രവർത്തനം പൂർണമായി നിർത്തിെവച്ചിരുന്നു. ഒന്നരമണിക്കൂറോളം ഉദ്യോഗസ്ഥർ ഫാക്ടറിക്കുള്ളിൽ തങ്ങിയെങ്കിലും ഒരു മെഷീൻപോലും പ്രവർത്തിപ്പിച്ചതുമില്ല. പുറത്തേക്ക് വന്ന ഉദ്യോഗസ്ഥരോട് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതെ എങ്ങനെയാണ് മലിനീകരണം ഉണ്ടോ ഇല്ലയോയെന്ന് മനസ്സിലാക്കുന്നതെന്ന ചോദ്യത്തിന് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കണമെന്നില്ല, കണ്ടാൽ മനസ്സിലാകും എന്ന മറുപടിയാണ് നൽകിയത്. ഇപ്പോൾ ഫാക്ടറിക്ക് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതി പത്രമില്ലെന്നും അവർ വിശദീകരിച്ചു. വീടുകളുടെ ജനൽ ഗ്ലാസുകളിലും മറ്റും പറ്റിയിരുന്ന വിഷപ്പൊടി തുടച്ച ടിഷ്യൂ പേപ്പർ വീട്ടമ്മാർ ഇവരെ കാണിച്ചെങ്കിലും താൻ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും കമ്പനിക്ക് സ്റ്റോപ് മെമ്മോ കൊടുക്കാൻ തനിക്ക് അധികാരമില്ലെന്നുമുള്ള വിശദീകരണമാണ് അസി. എൻജിനീയർ നൽകിയത്. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറിയെ കണ്ട് കമ്പനിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരുമാസമായി മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതിയില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ അനുമതിപത്രം ഹാജരാക്കാൻ ഫാക്ടറി ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. അതി​െൻറ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ നാന്തിരിക്കലെ ഫാക്ടറി ഉടമയുടെതന്നെ കേരളപുരത്തെ ഫാക്ടറിയുടെ വിലാസത്തിൽ നൽകിയ ഒരു നോട്ടീസ് നൽകി നാട്ടുകാരെ കബളിപ്പിക്കാനും സെക്രട്ടറി ശ്രമിച്ചു. നോട്ടീസിലെ വിലാസം നാട്ടുകാർ സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൽ ഉദ്യോഗസ്ഥൻ വശം ഫാക്ടറി ഉടമക്ക് അടിയന്തര നോട്ടീസ് നേരിട്ട് എത്തിച്ചു. നോട്ടീസ് പ്രകാരം വെള്ളിയാഴ്ച മലിനീകരണ നിയന്ത്രണബോർഡി​െൻറ അനുമതിപത്രം ഹാജരാക്കിയില്ലെങ്കിൽ ലൈസൻസ് റദ്ദുചെയ്യുമെന്ന് സെക്രട്ടറി സമരക്കാർക്ക് ഉറപ്പുനൽകി. ഇൗ ഉറപ്പിന്മേൽ നാട്ടുകാർ പിരിഞ്ഞുപോയി. രണ്ട് മണിക്കൂറോളം സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ പഞ്ചായത്തിലെത്തി തങ്ങളുടെ ജീവൽപ്രധാനമായ വിഷയം അവതരിപ്പിച്ചിട്ടും ഓഫിസിലുണ്ടായിരുന്ന പ്രസിഡൻറ് എൽ. അനിൽ അവരുടെ അടുത്തേക്ക് എത്തിയതുപോലുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.