കോൺഗ്രസുമായി മാത്രമല്ല, എല്ലാവരുമായും യോജിച്ച പോരാട്ടം ^സുധാകർ റെഡ്​ഡി

കോൺഗ്രസുമായി മാത്രമല്ല, എല്ലാവരുമായും യോജിച്ച പോരാട്ടം -സുധാകർ റെഡ്ഡി കൊല്ലം: കോണ്‍ഗ്രസുമായി മാത്രമല്ല, സംഘ്പരിവാറിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ മതേതര ശക്തികളുമായി യോജിച്ച പോരാട്ടം സംഘടിപ്പിക്കുമെന്ന് സി.പി.െഎ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സി.പി.ഐയെ ശക്തിപ്പെടുത്തുകയെന്നതിനൊപ്പം ഇടതുപക്ഷത്തി​െൻറ ഐക്യം ശക്തിപ്പെടുത്തുകയെന്നതിനാണ് പ്രഥമ പരിഗണന. ഇടതുപക്ഷത്തി​െൻറ ഐക്യം ശക്തിപ്പെടുത്തുന്നതിന് സി.പി.ഐയും സി.പി.എമ്മും മുന്‍കൈയെടുക്കുമെന്നും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സുധാകര്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മതേതര കക്ഷിയായ കേരള കോണ്‍ഗ്രസി​െൻറ പിന്തുണ സ്വീകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് സുധാകര്‍ റെഡ്ഡി ഒഴിഞ്ഞുമാറി. മാണിക്ക് എൽ.ഡി.എഫിനെ പിന്തുണക്കണമെങ്കിലാകാം. അതിൽ തെറ്റില്ല. പക്ഷേ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ എൽ.ഡി.എഫിൽ ചര്‍ച്ചെചയ്ത് മാത്രമേ തീരുമാനിക്കാന്‍ സാധിക്കൂ. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പ്രാദേശിക വിഷയങ്ങള്‍ മാത്രമാണ്. അതില്‍ കൃത്യമായ നിലപാട് സംസ്ഥാനഘടകത്തിനുണ്ട്. ആ വിഷയത്തിൽ സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തി​െൻറ പൂർണ പിന്തുണയുണ്ടെന്നും റെഡ്ഡി പറഞ്ഞു. മാണി ബന്ധം സംബന്ധിച്ച കാര്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്നെ റെഡ്ഡിക്ക് അരികിലുണ്ടായിരുന്ന കാനം രാജേന്ദ്രൻ അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.