എതിരാളികളെ 'വെട്ടിനിരത്തി'; പാർട്ടി കോൺഗ്രസിലും കാനാധിപത്യം

കൊല്ലം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പാർട്ടി കോൺഗ്രസിലും ത​െൻറ പൂർണാധിപത്യം ഉറപ്പിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ സെക്രേട്ടറിയറ്റിലെ സ്ഥിരം അംഗമായി എത്തിയ അദ്ദേഹം ത​െൻറ എതിർ ചേരിയിലുള്ളവരുടെ ചിറകരിയുന്നതും പാർട്ടി കോൺഗ്രസിൽ കാണാൻ കഴിഞ്ഞു. 126 അംഗ ദേശീയ കൗൺസിലിലേക്ക് 15പേരാണ് കേരളത്തിൽ നിന്നുള്ളത്. അതിനാൽ തന്നെ സി.പി.െഎ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ നിർണായക ശക്തിയാകും കേരളാ ഘടകം. കെ.ഇ. ഇസ്മയിൽ പക്ഷത്തെ മൂന്ന് പ്രമുഖരെ ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കി ത​െൻറ വിശ്വസ്തരായ അഞ്ചുപേരെ പുതുതായി കൗൺസിലിൽ ഉൾപ്പെടുത്തിയാണ് കാനം ത​െൻറ കരുത്ത് ഒരിക്കൽകൂടി തെളിയിച്ചത്. എന്നാൽ,െക.ഇ. ഇസ്മയിലിെന എക്സിക്യൂട്ടിവ് സ്ഥാനത്തുനിന്ന് നീക്കുന്നതിൽ വിജയംകണ്ടില്ല. കേരളത്തിലെ പ്രമുഖ നേതാക്കളായ സി. ദിവാകരൻ, മുൻ അസി. െസക്രട്ടറി സി.എൻ. ചന്ദ്രൻ, അസി. സെക്രട്ടറി സത്യൻ മൊകേരി, മഹിളാസംഘം നേതാവ് കമലാ സദാനന്ദൻ എന്നിവരെയാണ് ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കിയത്. ഇതിൽ സത്യൻ മൊകേരി ഒഴികെ മൂന്നുപേരും കെ.ഇ. ഇസ്മയിൽ പക്ഷത്തെ പ്രമുഖരാണ്. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ കാനത്തിനെതിരെ സി. ദിവാകരനെ മത്സരിപ്പിക്കാൻ നീക്കം നടന്നുവെങ്കിലും അവസാനനിമിഷം അദ്ദേഹം പിന്മാറിയത് ഏറെ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് ദേശീയ കൗൺസിലിൽനിന്ന് തന്നെ സി. ദിവാകരൻ പുറത്തായതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന സമ്മേളനത്തിൽ സി.എൻ. ചന്ദ്രനെതിരെയും നീക്കം നടന്നിരുന്നു. രാവിലെ നടന്ന കേരള പ്രതിനിധികളുടെ യോഗമാണ് ദേശീയ കൗൺസിൽ അംഗങ്ങൾക്കുള്ള പാനൽ തയാറാക്കിയത്. മന്ത്രി ഇ. ചന്ദ്രശേഖരന്‍, കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം എന്നിവരാണ് പുതുമുഖങ്ങൾ. സി. ദിവാകരനു പുറമെ കടുത്ത ഇസ്മയിൽ പക്ഷക്കാരായ സി.എൻ. ചന്ദ്രൻ, കമലാ സദാനന്ദൻ എന്നിവരും ഒഴിവാക്കപ്പെട്ടു. സത്യൻ മൊകേരിയാണ് സ്ഥാനം നഷ്ടപ്പെട്ട കാനം ഗ്രൂപ്പുകാരൻ. എന്നാൽ, ഭാര്യ പി. വസന്തം കൗൺസിലിൽ എത്തിയെന്നത് അദ്ദേഹത്തിന് ആശ്വാസം നൽകുന്നതാണ്. പ്രമുഖ നേതാക്കളെ കൗൺസിലിൽനിന്ന് ഒഴിവാക്കിയത് സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. സി. ദിവാകരൻ ത​െൻറ അതൃപ്തി പരസ്യമായി തന്നെ േരഖപ്പെടുത്തി. കേരളത്തിൽനിന്നുള്ള പ്രതിനിധികളുടെ യോഗത്തിൽ പെങ്കടുക്കാതെ അദ്ദേഹം മടങ്ങി. തനിക്ക് ഗോഡ്ഫാദറില്ലെന്നും ആരുടെയെങ്കിലും സഹായം തേടി സ്ഥാനമാനങ്ങൾക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വ്യക്തികളല്ല, പാർട്ടിയാണ് തനിക്ക് വലുതെന്നും മുമ്പ് ദേശീയ എക്സിക്യൂട്ടിവിൽനിന്ന് താൻ സ്വയം ഒഴിഞ്ഞതാണെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സി.എൻ. ചന്ദ്രൻ ത​െൻറ അതൃപ്തി പ്രതിനിധികളുടെ യോഗത്തിൽ വ്യക്തമാക്കി. താൻ വലിയ നേതാവല്ലെങ്കിലും ദേശീയ കൗൺസിലിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നു. പാർട്ടിയുടെ െഎക്യം കണക്കിലെടുത്ത് തീരുമാനം അംഗീകരിക്കുന്നുവെന്നും അേദ്ദഹം യോഗത്തെ അറിയിച്ചു. നേതാക്കളെ ഒഴിവാക്കിയത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു കെ.ഇ. ഇസ്മയിലി​െൻറ പ്രതികരണം. നാലുപേരെ മാറ്റി പുതുതായി അഞ്ചുപേരെ ഉൾപ്പെടുത്തിയതിനെ വിഭാഗീയതയായി കാണേണ്ടതില്ലെന്നായിരുന്നു കാനം രാജേന്ദ്ര​െൻറ പ്രതികരണം. പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്ന് ഭരണഘടനയിലുണ്ട്. അതി​െൻറ അടിസ്ഥാനത്തിൽ 20 ശതമാനം പുതുമുഖങ്ങളെ ഉൾപ്പെടുത്താൻവേണ്ടി ചിലരെ ഒഴിവാക്കേണ്ടിവന്നതാണെന്നായിരുന്നു അദ്ദേഹത്തി​െൻറ വിശദീകരണം. താൻ അഞ്ചിലേറെ തവണയായി കൗൺസിൽ അംഗമായിരുന്നെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകാനായാണ് മാറിയതെന്നും സത്യൻ മൊകേരി പ്രതികരിച്ചു. കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെടുേമ്പാൾ വിഷമം തോന്നുക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത​െൻറ പക്ഷത്തുള്ള കെ.പി. രാജേന്ദ്രൻ, എൻ. രാജൻ, പി. വസന്തം, ഇ. ചന്ദ്രശേഖരൻ, എൻ. അനിരുദ്ധൻ എന്നിവരെ പുതുതായി കൊണ്ടുവന്നതോടെ ദേശീയ കൗൺസിലിലും എതിർ ശബ്ദങ്ങൾ ഇല്ലാതാക്കുകയാണ് കാനം ചെയ്തതെന്ന് വ്യക്തം. അതിനാൽ തന്നെ പാർട്ടിയിൽ അദ്ദേഹം ത​െൻറ കരുത്ത് ഉറപ്പിച്ചിരിക്കുകയാണ്. അതിന് കേന്ദ്ര നേതൃത്വത്തി​െൻറ പൂർണ പിന്തുണയുണ്ടെന്നും വ്യക്തം. സുധാകർ റെഡ്ഡി ജന. സെക്രട്ടറിയായി തുടരണമെന്നും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം തൽക്കാലം വേണ്ടെന്നുമുള്ള തീരുമാനങ്ങളും കേരളാ ഘടകത്തിൽ നിന്നാണുണ്ടായതെന്നും അറിയുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.