മടവൂർ സുരേന്ദ്രന്​ കവിതാ പുരസ്​കാരം

തിരുവനന്തപുരം: സി.പി.െഎയുടെ 23ാമത് പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടത്തിയ സാഹിത്യമത്സരത്തിൽ കവിതക്ക് പൊതുവിഭാഗത്തിൽ മടവൂർ സുരേന്ദ്ര​െൻറ 'ആയുധങ്ങളേ വിട' എന്ന കവിത അവാർഡിനർഹമായി. കാഷ് പ്രൈസും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്. കഴിഞ്ഞ ദിവസം കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബിൽ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ അവാർഡ് നൽകി. സി.ആർ. ജോസ് പ്രകാശ് അധ്യക്ഷതവഹിച്ചു. സിനിമ സംവിധായകൻ വിനയൻ, ഡോ. രാജാജി മാത്യു, കാനം രാജേന്ദ്രൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.