ലോറി സ്​കൂട്ടറിൽ ഇടിച്ച്​ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും സഹയാത്രികനും ഗുരുതര പരിക്ക്

പുനലൂർ: നിയന്ത്രണം വിട്ട് . സി.പി.എം പുനലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പത്ര ഏജൻറുമായ പുനലൂർ പ്ലാച്ചേരി ഞാക്കയിൽ വീട്ടിൽ എ. പ്രകാശ് (54), ഒപ്പം യാത്ര ചെയ്തിരുന്ന കലയനാട് തുണ്ടുവിള വീട്ടിൽ പ്രവീൺ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ അഞ്ചിനാണ് അപകടം. സ്കൂട്ടറിൽ സഞ്ചരിച്ച് പത്രം വിതരണം ചെയ്യുകയായിരുന്ന പ്രകാശിനൊപ്പം പുനലൂരിലേക്ക് പോകാൻ കയറിയതാണ് പ്രവീൺ. വാളക്കോട് സ്കൂളിന് സമീപത്തെ വലിയ വളവ് ഭാഗത്തുവെച്ച് ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായി തകർന്ന് ലോറിയുടെ മുൻ ചക്രത്തിൽ കുടുങ്ങി. ഗുരുതര പരിക്കേറ്റ പ്രകാശിനെയും പ്രവീണിനെയും നാട്ടുകാർ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും ശസ്ത്രക്രിയക്ക് വിധേയരാക്കി. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നു. അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെ പണം സംഭവസ്ഥലത്തുനിന്ന് കൈക്കലാക്കാൻ മറ്റൊരു ലോറി ജീവനക്കാരൻ ശ്രമിച്ചത് നാട്ടുകാർ കൈയോടെ പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.